മദ്യലഹരിയില്‍ താന്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അതിന് തെറ്റ് ഏറ്റുപറഞ്ഞ് ദിവ്യയോട് മാപ്പ് ചോദിച്ചിട്ടുണ്ടെന്നും അലന്‍സിയര്‍ വെളിപ്പെടുത്തി. ദിവ്യയോട് നേരിട്ട് അശ്ലീല പ്രയോഗങ്ങൽ നടത്തിയിട്ടില്ല. എല്ലാവരും കൂടിയിരുന്നപ്പോൾ തമാശയായി പറയുന്നതാണ്. ദിവ്യയുടെ മുറിയില്‍ ദുരുദ്ദേശ്യത്തോടെ കയറിയിട്ടില്ല. അവരുടെ കട്ടിലിൽ കയറി കിടന്നിട്ടുണ്ട്. അത് സെക്സിനുവേണ്ടി ആയിരുന്നില്ല. ദിവ്യയും തന്റെ മുറിയിൽ വന്നിട്ടുണ്ടെന്നും കട്ടിലിൽ കിടന്നിട്ടുണ്ടെന്നും അലൻസിയർ പറയുന്നു. അതെല്ലാം സൗഹൃദത്തിന്റെ പേരിലായിരുന്നു എന്നും അലൻസിയർ കൂട്ടിച്ചേർക്കുന്നു.