സൂര്യ അധോലോക നായകന്‍, ഡബിള്‍ ധമാക്ക!

ചൊവ്വ, 18 മാര്‍ച്ച് 2014 (17:21 IST)
PRO
അധോലോക നായകനായി സൂര്യ എത്തുന്നു. ലിങ്കുസാമി സംവിധാനം ചെയ്യുന്ന ‘അഞ്ചാന്‍’ എന്ന ചിത്രത്തിലാണ് സൂര്യയുടെ ഗ്യാംഗ്സ്റ്റര്‍ അവതാരം. ഈ സിനിമയില്‍ ഡബിള്‍ റോളിലാണ് സൂര്യ എത്തുന്നത് എന്നതും പ്രത്യേകതയാണ്.

“സൂര്യയോടൊപ്പം ജോലി ചെയ്യുന്നത് ഒരു വലിയ അനുഭവമാണ്. വളരെ ഡെഡിക്കേറ്റഡായുള്ള നടനാണ് അദ്ദേഹം. മുംബൈയിലെ അധോലോക നായകന്‍റെ വേഷത്തിലാണ് അഞ്ചാനില്‍ സൂര്യ എത്തുന്നത്. വളരെ സ്റ്റൈലിഷായാണ് അദ്ദേഹത്തെ അവതരിപ്പിക്കുന്നത്. ആദ്യമായാണ് ഒരേപോലെ സ്റ്റൈലിഷായിട്ടുള്ള ഇരട്ടക്കഥാപാത്രങ്ങളെ സൂര്യ അവതരിപ്പിക്കുന്നത്” - ലിങ്കുസാമി വെളിപ്പെടുത്തി.

ഓഗസ്റ്റ് 15നാണ് അഞ്ചാന്‍ പ്രദര്‍ശനത്തിനെത്തുന്നത്. മുംബൈയിലെ പനവേല്‍ ഏരിയയില്‍ വളരെ സാഹസികമായ സംഘട്ടന രംഗങ്ങളാണ് ഈ സിനിമയ്ക്ക് വേണ്ടി ഇപ്പോള്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക