മോഹൻലാലിന് ഒരു അജ്ഞതയുണ്ട്, അതാണ് അദ്ദേഹത്തിന്റെ ബലം!

തിങ്കള്‍, 16 മെയ് 2016 (15:30 IST)
മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ അദ്ദേഹത്തിൻറെ ചില സുപ്രധാന സിനിമകൾ രചിച്ച വ്യക്തിയാണ് പി ബാലചന്ദ്രൻ. അങ്കിൾ ബൺ, ഉള്ളടക്കം, പവിത്രം, അഗ്നിദേവൻ തുടങ്ങിയവ. മോഹൻലാലിനുവേണ്ടി എഴുതുമ്പോൾ നമ്മൾ ഒരു ചാല് കീറിയിട്ടാൽ അദ്ദേഹം അങ്ങ് സഞ്ചരിച്ചുപോകും എന്ന് ബാലചന്ദ്രൻ പറയുന്നു.
 
എങ്ങനെയാണ് താൻ ഒരു കഥാപാത്രത്തെ ഇത്ര മികച്ചതാക്കുന്നതെന്ന കാര്യത്തിൽ മോഹൻലാലിനും അജ്ഞതയുണ്ട്. ആ മെത്തഡോളജി അദ്ദേഹത്തിനും അറിയില്ല. അതാണ് അദ്ദേഹത്തിൻറെ ബലം. മഴ പെയ്യുന്നതുപോലെയോ കൊള്ളിയാൻ മിന്നുന്നതുപോലെയോ അങ്ങനെ സംഭവിക്കുന്നതാണ് - സൗത്ത് ലൈവിന് അനുവദിച്ച അഭിമുഖത്തിൽ പി ബാലചന്ദ്രൻ പറയുന്നു. 
 
പി ബാലചന്ദ്രൻ തിരക്കഥയെഴുതിയ ഏറ്റവും പുതിയ സിനിമ കമ്മട്ടിപ്പാടമാണ്. രാജീവ് രവി സംവിധാനം ചെയ്ത സിനിമയിൽ ദുൽക്കർ സൽമാനാണ് നായകൻ.

വെബ്ദുനിയ വായിക്കുക