മോഹന്‍ലാലിന്‍റെ ‘വെള്ളമടിക്കമ്പനി’ സിദ്ദാര്‍ത്ഥ്!

തിങ്കള്‍, 28 മെയ് 2012 (15:02 IST)
PRO
സിദ്ദാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ‘നിദ്ര’ ബോക്സോഫീസ് പരാജയമായിരുന്നു. എന്നാല്‍ സംവിധായകന്‍ എന്ന നിലയില്‍ സിദ്ദാര്‍ത്ഥിന് ആ സിനിമ ഏറെ പേരുനേടിക്കൊടുത്തു. ഭരതസ്പര്‍ശം വീണ്ടും അനുഭവിക്കാനായി എന്നാണ് നിരൂപകര്‍ ചിത്രത്തെക്കുറിച്ച് വിലയിരുത്തിയത്.

എന്തായാലും സംവിധാനത്തിന് തല്‍കാലം അവധി കൊടുക്കാനാണ് സിദ്ദാര്‍ത്ഥിന്‍റെ തീരുമാനം. രണ്ടുമൂന്ന് നല്ല ചിത്രങ്ങളില്‍ അഭിനയിച്ചതിന് ശേഷമേ സിദ്ദാര്‍ത്ഥ് ഇനി സംവിധാനം ചെയ്യുന്നുള്ളൂ. മോഹന്‍ലാല്‍ നായകനായ രഞ്ജിത് ചിത്രം സ്പിരിറ്റില്‍ സിദ്ദാര്‍ത്ഥും അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയിലെ കഥാപാത്രത്തെക്കുറിച്ച് സിദ്ദുവിന് നല്ല പ്രതീക്ഷയുണ്ട്.

“സമീര്‍ എന്ന കവിയായാണ് സ്പിരിറ്റില്‍ ഞാന്‍ അഭിനയിക്കുന്നത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന രഘുനന്ദന്‍ എന്ന കഥാപാത്രത്തിന്‍റെ അടുത്ത സുഹൃത്താണ് സമീര്‍” - സിദ്ദാര്‍ത്ഥ് വെളിപ്പെടുത്തി. രഘുനന്ദന്‍ എന്ന കഥാപാത്രത്തിന്‍റെ ‘വെള്ളമടിക്കമ്പനി’യാണ് സമീര്‍.

ആസിഫ് അലിയെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യുന്നതിന്‍റെ ചര്‍ച്ചകള്‍ നടക്കുകയാണെന്നും സിദ്ദാര്‍ത്ഥ് സൂചിപ്പിക്കുന്നു.

വെബ്ദുനിയ വായിക്കുക