‘പ്രേമം’ മലയാള സിനിമയുടെ ചരിത്രത്തിലെ വിസ്മയവിജയമായി മാറിയിരിക്കുന്നു. കോടിക്കണക്കിന് രൂപ നിര്‍മ്മാതാവിന് ലാഭം നേടിക്കൊടുത്ത സിനിമ നിവിന്‍ പോളി എന്ന സൂപ്പര്‍താരത്തെയും സമ്മാനിച്ചിരിക്കുകയാണ്. എന്തായാലും പ്രേമം നിവിന്‍ പോളിക്കും അല്‍ഫോണ്‍സ് പുത്രനും കരിയറില്‍ വരുത്തിയ മാറ്റം ചില്ലറയൊന്നുമല്ല. പ്രേമം കണ്ടിറങ്ങുന്നവരുടെ മനസില്‍ വേദനയായി പെയ്തുനിറയുന്ന ‘മലര്‍’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സായ് പല്ലവി പക്ഷേ ആകെ കണ്‍ഫ്യൂഷനിലാണ്.
മലര്‍ എന്ന കഥാപാത്രമായി സായ് പല്ലവി ഇപ്പോള്‍ മനസില്‍ നിറഞ്ഞുനില്‍ക്കുകയാണെന്നും മലരായി എന്നും കാണാന്‍ വേണ്ടി ഇനി മറ്റുസിനിമകളില്‍ അഭിനയിക്കരുതെന്നുമാണ് ആരാധകര്‍ കത്തുകളിലൂടെ സായ് പല്ലവിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്രയധികം സ്നേഹം ആരാധകര്‍ നല്‍കുന്നതില്‍ സന്തോഷമുണ്ടെങ്കിലും അത് താരത്തിന് കണ്‍ഫ്യൂഷനും സൃഷ്ടിക്കുന്നുണ്ട്.