'നോട്ട്‌ബുക്ക്' സുന്ദരി റോമ മലയാളത്തില്‍ ചുവടുറപ്പിച്ചു കഴിഞ്ഞു. തെന്നിന്ത്യയിലേക്ക് കേരള സുന്ദരിമാര്‍ കുടിയേറ്റം നടത്തുമ്പോള്‍ മലയാളത്തിലേക്ക് സ്വാഗതം ചെയ്യപ്പെട്ടിരിക്കുകയാണ് അയലത്തെ സുന്ദരി. ചുറുചുറുക്കുള്ള യുവകഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടി വരുമ്പോള്‍ മലയാളസംവിധായകന്മാരെല്ലാം റോമയെ ഓര്‍ക്കുന്നു. 'നഗരസുന്ദരി' എന്ന ഇമേജില്‍ തളയ്‌ക്കപ്പെടുമെന്ന ആശങ്കയും റോമക്കില്ല, ഷേക്‌സ്‌പിയര്‍ എം എയില്‍ ഗ്രാമീണവേഷത്തിലും ഈ സിന്ധി പെണ്‍കുട്ടി ശ്രദ്ധിക്കപ്പെട്ടു.
ആഭരണബിസിനിസിലേക്ക് സ്വാഭാവികമായി തിരിയേണ്ട റോമയെ മോഡലിങ്ങ് ഭ്രമം ആണ് സിനിമയിലേക്ക് വഴിതിരിച്ചത്. ‘കാതലെ എന്‍ കാതലേ’ ആയിരുന്നു ആദ്യ ചിത്രം. ചെന്നെയിലെ ഒരു മോഡല്‍ കോഡിനേറ്റര്‍ വഴിയാണ് റോഷന്‍ ആന്‍ഡ്രൂസ് റോമയെ ‘നോട്ട്‌ബുക്കി’ലേക്ക് കണ്ടെത്തുന്നത്. ഇപ്പോള്‍ റോമയുടെ നോട്ട്‌ബുക്ക് നിറയെ പുതിയ ചിത്രങ്ങളാണ്. റോമയുടെ പുതിയ വിശേഷങ്ങളിലേക്ക്
? നഗരകഥാപത്രങ്ങളാണ് അധികവും റോമയെ തേടി എത്തുന്നത് എന്ന് തോന്നുന്നുണ്ടോ
PRO
PRO
അത്തരം ഒരു ഇമേജ് ഉണ്ടാകുന്നതില്‍ എനിക്ക് പ്രശ്‌നമില്ല, എല്ലായിടത്തും ജീവിതം ഉണ്ടല്ലോ. എനിക്ക് മൊഡേണ്‍ കഥാപാത്രങ്ങള്‍ നന്നായി ഇണങ്ങും. അതുകൊണ്ട് അത്തരം വേഷങ്ങള്‍ മാത്രം ചെയ്യണമെന്നൊന്നും എനിക്ക് ആഗ്രഹമില്ല.
? ഇത്തരം വേഷങ്ങളിലേക്ക് ചുരക്കപ്പെട്ടുപോകും എന്ന പേടിയില്ലേ
ഏയ് അങ്ങനെ പേടി ഒന്നും ഇല്ല. ‘ഷേക്‌സ്‌പിയര്‍ എം എ മലയാള’ത്തില്‍ എനിക്ക് ലഭിച്ചത് ഗ്രാമീണ പെണ്‍കുട്ടിയുടെ വേഷമല്ലേ. എനിക്ക് ലഭിച്ച മറ്റ് വേഷങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്‌തമായ വേഷമായിരുന്നു അത്. ഒരു കുടുംബത്തിന്‍റെ മുഴുവന്‍ പ്രാരാബ്ധവും ഏറ്റെടുത്ത കഥാപാത്രം.
PRO
PRO
? ആ കഥാപാത്രം ചെയ്‌തു കഴിഞ്ഞപ്പോള്‍ ലഭിച്ച പ്രതികരണങ്ങള്‍ എന്തായിരുന്നു
എന്നെ ഇഷ്ടപ്പെടുന്നവരെല്ലാം നന്നായി എന്നാണ് പറഞ്ഞത്. മുമ്പ് ചെയ്‌തതില്‍ നിന്ന് വ്യത്യാസമായി എന്തെങ്കിലും ചെയ്യാന്‍ പറ്റിയതില്‍ എനിക്കും സന്തോഷം തോന്നി.
? മലയാളത്തില്‍ ഇതിനോടകം നിരവധി വേഷങ്ങള്‍ ചെയ്‌തു ഇതില്‍ ഏതാണ് റോമയോട് ഏറ്റവും അടുത്ത് നില്‍ക്കുന്നത്
ഞാന്‍ ചെയ്‌ത എല്ലാ കഥാപാത്രങ്ങളിലും ഒരു പരിധി വരെ യഥാര്‍ത്ഥ ഞാന് ഉണ്ട്. ‘നോട്ട്‌ബുക്കി’ലെ സൈറയെ പോലെ ഞാനും ഊട്ടിയില്‍ ബോര്‍ഡിങ്ങ് സ്‌കൂളിലാണ് പഠിച്ചത്. സൈറയെ പോലെ അടുത്ത കൂട്ടുകാര്‍ എനിക്കും ഉണ്ടായിരുന്നു. സൈറയെ പോലെ മൂല്യങ്ങള്‍ ഉള്ള പെണ്‍കുട്ടിയാണു ഞാനും. അങ്ങനെ ഒരോ കഥാപാത്രങ്ങളിലും എനിക്ക് എന്നെ കാണാം.
? വീട്ടിലും സനിമകളിലെ കഥാപാത്രങ്ങളെ പോലെ അടിച്ചു പൊളിച്ചു നടപ്പാണോ
വീട്ടില്‍ ഞാനൊരു സാധുവല്ലേ, വീട്ടിലാണെങ്കില്‍ എന്നും അമ്പലങ്ങളില്‍ പോകും. പപ്പയുടെ ജുല്ലറി ബിസിനസില്‍ സഹായിക്കും. ഡയമണ്ട് ജ്വല്ലറി ഞാന്‍ ഡിസൈന്‍ ചെയ്യാറുണ്ട്.
? മലയാളി നടിമാരെല്ലാം കേരളം വിട്ട് മറ്റ് ഭാഷകളിലേക്ക് ചേക്കേറുകയാണ്, റോമ നേരെ മറിച്ചാണ് എന്തു തോന്നുന്നു
PRO
PRO
കേരളത്തെ എനിക്ക് വലിയ ഇഷ്ടമാണ്. ഇവിടെയാണ് എനിക്ക് നല്ല കരിയര്‍ ലഭിച്ചത്. എനിക്ക് നല്ല കഥാപാത്രങ്ങളെ ലഭിച്ചതും മലയാളത്തില്‍ നിന്നാണ്. നടി എന്ന നിലയില്‍ അംഗീകരിക്കപ്പെട്ടതും ഇവിടെയാണ്.
? മറ്റ് ഭാഷചിത്രങ്ങള്‍
മലയാളത്തില്‍ നിന്നാണ് എനിക്ക് നല്ല ഓഫറുകള്‍ വരുന്നത്, ഇത് പോലെ നല്ല കഥാപാത്രങ്ങള്‍ മറ്റ് ഭാഷകളില്‍ നിന്ന് ലഭിക്കുകയാണെങ്കില്‍ അഭിനയിക്കാന്‍ ഞാന്‍ തയ്യാറാണ്.
? അടുത്ത ചിത്രം
വീണ്ടും പൃഥ്വിരാജിനൊപ്പം അഭിനയിക്കുന്നു. സംവിധായകന്‍ ഷാഫിയുടെ ചിത്രത്തില്‍