“മമ്മൂക്ക നിര്‍മ്മിക്കുന്ന ഒരു സിനിമ ഞാന്‍ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. മമ്മൂക്ക എനിക്ക് അഡ്വാന്‍സും തന്നു. അതില്‍ ലാലേട്ടനും മമ്മൂക്കയുമായിരുന്നു പ്രധാന താരങ്ങള്‍. പക്ഷേ അന്ന് അത് നടന്നില്ല. ആ സിനിമയുടെ സ്ക്രിപ്റ്റ് അന്നേ പൂര്‍ത്തിയാക്കിയതാണ്” - വെള്ളിനക്ഷത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഉദയ്കൃഷ്ണ വ്യക്തമാക്കി.