മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന മെഗാസ്റ്റാറുകളായ മമ്മൂട്ടിയും മോഹന്‍ലാലും പ്രതിഫലം കുറയ്ക്കണമെന്ന് പറയാന്‍ നിര്‍മ്മാതാക്കളില്‍ ആര്‍ക്കെങ്കിലും ധൈര്യമുണ്ടോ എന്ന് സംവിധായകന്‍ രാജീവ് രവി. അതിന് ആര്‍ക്കും ധൈര്യമില്ലെന്നും തൊഴിലാളികളുടെ വേതനത്തിന് പകരം മുന്‍നിര താരങ്ങളുടെ പ്രതിഫലമാണ് കുറയ്ക്കേണ്ടതെന്നും രാജീവ് രവി തുറന്നടിച്ചു.