കുഞ്ഞ് കലാതിലകത്തെ കാത്തിരിക്കുന്ന ഓണക്കാലം: അമ്പിളി ദേവി

ബുധന്‍, 29 ഓഗസ്റ്റ് 2012 (11:23 IST)
PRO
PRO
“എന്റെ ഇത്തവണത്തെ ഓണം വീട്ടില്‍ തന്നെയാണ്. ഓണസദ്യ ഗംഭീരമാക്കാനാണ് പദ്ധതി. രാവിലെ എന്റെ വീട്ടില്‍ പോയി സദ്യ കഴിച്ചിട്ട് ഉച്ച കഴിഞ്ഞ് ഭര്‍ത്താവിന്റെ വീട്ടില്‍ എത്തണം. രണ്ടിടത്തെ സദ്യകഴിച്ച് ഇത്തവണ ഒരുവിധമാകും. പക്ഷേ അതല്ലേ നമ്മുടെ ഏറ്റവും വലിയ സന്തോഷം. ഞാന്‍ രണ്ട് ഡാന്‍സ് സ്കൂള്‍ നടത്തുന്നുണ്ട്. കൂട്ടികളെല്ലം ഓണഘോഷത്തിന് അവരവരുടെ വീടുകളിലാണ്. അതു കൊണ്ട് ഇത്തവണ ഓണത്തിന് നല്ലപോലെ റിലാക്സ് ചെയ്യാന്‍ പറ്റി.

“പിന്നെ അടുത്ത് ഞാന്‍ ചെയ്തത് പാട്ടുകളുടെ പാട്ട് എന്ന ശ്രീകുമാരന്‍ തമ്പി സാറിന്റെ സീരിയലാണ്. വിധുവേട്ടനുള്‍പ്പടെയുള്ളവരായിരുന്നു സെറ്റിലുണ്ടായിരുന്നത്. നമ്മുടെ അതേ പ്രായത്തിലുള്ളവരായിരുന്നു അതുകൊണ്ട് തന്നെ അഘോഷമായിരുന്നു. പിന്നെ ശ്രീകുമാരന്‍ തമ്പി സാറിന്റെ കൂടെ വര്‍ക്ക് ചെയ്യുകാന്ന് പറഞ്ഞാല്‍ അതൊരു അനുഭവമല്ലേ. അങ്ങനെ ഒരുപാട് നല്ലസന്തോഷങ്ങള്‍ ഈ ഓണത്തിനുണ്ട്.”

പഴയ കാലത്തെ ഓണത്തെക്കുറിച്ച് ഓര്‍ത്താല്‍ ആദ്യം മനസിലെത്തുക ഓണ പരീക്ഷയുടെ ചൂടാണ് അതു കഴിഞ്ഞാണ് പൂക്കളമിടലും ഊഞ്ഞാലാട്ടവും ഓണക്കളികളുമൊക്കെ ഓര്‍മയിലെത്തുന്നതെന്ന് അമ്പിളീ ദേവി പറയുന്നു. ഗ്രാമത്തില്‍ നിന്ന് ടൌണ്‍ഷിപ്പിലേക്ക് വളര്‍ന്ന് തന്റെ ഗ്രാമത്തിലെ ഓണഘോഘം തിരക്കുപിടിച്ചതായി മാറിയതായും അമ്പിളി ദേവിക്ക് പരാതിയുണ്ട്.

പിന്നെ മറ്റൊരു പ്രധാന പ്രത്യേകത ഓണത്തിന് ഇത്തവണ ഊഞ്ഞാലില്‍ കയറാനും തിരുവാതിരകളിക്കും അമ്പിളീ ദേവിയില്ല കാരണം കുറച്ച് മാസങ്ങള്‍ക്കു ശേഷം മറ്റൊരു കുഞ്ഞ് കലാപ്രതിഭ കൂടി ഈ വീട്ടില്‍ ഉണ്ടാവും. ആ കുഞ്ഞ് കലാതിലകത്തിനായി കാത്തിരിക്കുകയാണ് അമ്പിളിയും ലോവലും.

വെബ്ദുനിയ വായിക്കുക