മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളായ നരസിംഹം, രാജമാണിക്യം പോലെയുള്ള ബിഗ്ബജറ്റ് മാസ് പടങ്ങള്‍ ഇപ്പോള്‍ നിര്‍മ്മിക്കപ്പെടുന്നത് കുറവാണ്. അതിന് പ്രധാന കാരണം, മലയാളത്തിലെ യുവതാരങ്ങള്‍ക്ക് അത്തരം ചിത്രങ്ങളോട് താല്‍പ്പര്യക്കുറവാണ് എന്നതാണ്.
പൃഥ്വിരാജിനോ ഉണ്ണിമുകുന്ദനോ ചിലപ്പോള്‍ താല്‍പ്പര്യമുണ്ടാകാം. എന്നാല്‍ നിവിന്‍ പോളി, ദുല്‍ക്കര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവര്‍ ആരും തന്നെ അത്തരം മാസ് മസാല പടങ്ങളോട് ആഭിമുഖ്യം കാണിക്കുന്നവരല്ല.
“ഒരു സംവിധായകന്‍റെ കാഴ്ചപ്പാടില്‍ പറയുമ്പോള്‍ ഫഹദും ചാക്കോച്ചനും തിരഞ്ഞെടുക്കുന്ന സിനിമകള്‍ക്ക് സമാനതയുണ്ട്. രണ്ടുപേരും ഹീറോ എന്നതിനേക്കാള്‍ കഥാപാത്രം മികച്ചതാണോ എന്നേ നോക്കാറുള്ളൂ. അതേ അവരെ മോഹിപ്പിക്കാറുള്ളൂ. സ്നേഹം കൊണ്ട് പ്രേക്ഷകരാണ് ഓരോ നടന്‍റെയും നടിയുടെയും മാസ്റ്റേഴ്സ്. അവര്‍ പ്രതീക്ഷിക്കുന്നത് തിരിച്ചുനല്‍കേണ്ടേ? ഇവര്‍ക്കുമുന്നിലേക്കും നരസിംഹവും രാജമാണിക്യവും പോലുള്ള സിനിമകള്‍ വരും. അതില്‍ നിന്ന് മാറിനില്‍ക്കരുത്. രണ്ടുതരം സിനിമകളും ചെയ്യേണ്ടതുതന്നെയാണ്” - ഫാസില്‍ പറയുന്നു.