അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ ലാല്‍ പറഞ്ഞു, “ഏയ് അതൊന്നും ശരിയാവില്ലെടാ...” !

Webdunia
ചൊവ്വ, 12 ജനുവരി 2016 (17:58 IST)
മലയാള സിനിമയില്‍ നടന്‍ എന്ന നിലയില്‍ മുദ്രപതിപ്പിച്ച സംവിധായകനാണ് ലാല്‍. ‘കളിയാട്ടം’ എന്ന ചിത്രത്തിലെ നെഗറ്റീവ് കഥാപാത്രത്തിലൂടെ വന്ന് പിന്നീട് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം വരെ ലാലിനെ തേടിയെത്തി. എന്നാല്‍, ലാലിനെ പലപ്പോഴും സംവിധായകന്‍ ജയരാജ് അഭിനയിക്കാന്‍ വിളിക്കും. അപ്പോഴൊക്കെ ലാല്‍ സ്വതസിദ്ധമായ ശൈലിയില്‍ പറയും - “ഏയ്... അതൊന്നും ശരിയാവില്ലെടാ...” !
 
പിന്നീട് കളിയാട്ടം വന്നപ്പോഴും വിളിച്ചു. അന്ന് സിദ്ദിക്കിനെക്കൊണ്ട് നിര്‍ബന്ധിപ്പിച്ചാണ് ലാലിനെ അഭിനയിക്കാന്‍ സമ്മതിപ്പിക്കുന്നത്.
 
“ലാലിന്‍റെ മുഖം ഒരു നടന്‍റേതാണ്, സംവിധായകന്‍റേതല്ല” - വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ജയരാജ് പറയുന്നു.
 
ഏറ്റവും കോംപ്ലിക്കേറ്റഡായ ഒരു സീനാണ് കളിയാട്ടത്തില്‍ ലാലിന്‍റേതായി ജയരാജ് ആദ്യം എടുത്തത്. എന്നാല്‍ സീന്‍ എടുത്തുകഴിഞ്ഞപ്പോള്‍ ജയരാജ് ലാലിന് കൈകൊടുത്തു, ഔട്ട്‌സ്റ്റാന്‍ഡിംഗ്. എത്രയോ അനുഭവസമ്പത്തുള്ള നടന്‍‌മാരില്‍‌നിന്നുപോലും കിട്ടാത്ത ഭാവം!