ജൂനിയര്‍ റിസര്‍ച്ച്‌ ഫെല്ലോഷിപ്പ്‌: അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്‌ കിര്‍ട്ടാഡ്സില്‍ നിന്നും ജൂനിയര്‍ റിസര്‍ച്ച്‌ ഫെല്ലോഷിപ്പ്‌ ലഭിക്കുന്നതിന്‌ അപേക്ഷ ക്ഷണിച്ചു. യോഗ്യത : അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ആന്ത്രോപോളജി, സോഷ്യോളജി, ഇക്കണോമിക്സ്‌, ലിംഗ്വിസ്റ്റിക്സ്‌ എന്നിവയില്‍ ഏതെങ്കിലും വിഷയത്തില്‍ ഒന്നാം ക്ലാസിലോ രണ്ടാം ക്ലാസിലോ ലഭിച്ച മാസ്റ്റര്‍ ബിരുദം.

പട്ടികവിഭാഗ മേഖലയിലെ ഗവേഷണ പരിചയത്തിന്‌ മുന്‍ഗണന. ഫെലോഷിപ്പുകളുടെ എണ്ണം - ഭാഷാ പഠനം - ഒന്ന്‌, വികസന പഠനം - രണ്ട്‌, പിന്നോക്ക സമുദായങ്ങളെക്കുറിച്ചുള്ള പഠനം, നരവംശശാസ്ത്ര പഠനം എന്നിവ രണ്ട്‌. റിസര്‍ച്ച്‌ ഫെല്ലോഷിപ്പ്‌ ലഭിക്കുന്നവര്‍ക്ക്‌ മാസത്തില്‍ 5000 രൂപ നല്‍കും.

ഫെല്ലോഷിപ്പുകളുടെ കാലാവധി ഒരു വര്‍ഷമാണ്‌. 2008 ജനുവരി ഒന്നിന്‌ അപേക്ഷകര്‍ 30 വയസ്സില്‍ കൂടുവാന്‍ പാടില്ല. പട്ടിക പിന്നോക്ക വിഭാഗക്കാര്‍ക്ക്‌ പ്രായപരിധിയില്‍ നിയമാനുസൃത ഇളവ്‌ ലഭിക്കും. അപേക്ഷ പേര്‌, സ്ഥിരമായ വിലാസം, ഇപ്പോഴത്തെ വിലാസം, വിദ്യാഭ്യാസ യോഗ്യത, സമുദായം, വയസ്സ്‌, ഗവേഷണ പരിചയം എന്നിവ ഉള്‍പ്പെടുത്തിയ അപേക്ഷ ജൂണ്‍ 25ന്‌ മുമ്പ്‌ ലഭിക്കണം.

സര്‍ട്ടിഫിക്കറ്റുകളുടെ സാക്‍ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമാവണം അപേക്ഷിക്കേണ്ടത്. വിലാസം: ഡയറക്ടര്‍, കിര്‍ട്ടാഡ്സ്‌, ചേവായൂര്‍, കോഴിക്കോട്‌-17.

വെബ്ദുനിയ വായിക്കുക