വ്യവസായ പരിശീലന വകുപ്പ് ജൂലൈയില്‍ നടത്തുന്ന അഖിലേന്ത്യാ പരീക്ഷയ്ക്ക് സംസ്ഥാനത്തെ ഐ.ടി.ഐ, എന്‍.സി.വി.റ്റി. അംഗീകൃത ഐ.റ്റി.സി.കളിലെ ട്രെയിനികള്‍ക്ക് അപേക്ഷിക്കാം.
ഒരുവര്‍ഷ റഗുലര്‍ ട്രെയിനികള്‍ 40രൂപയും രണ്ടുവര്‍ഷ റഗുലര്‍ ട്രെയിനികള്‍ 50 രൂപയും പരാജയപ്പെട്ടവര്‍ 60 രൂപയും പ്രൈവറ്റായി പരീക്ഷ എഴുതി പരാജയപ്പെട്ടവര്‍ 500 രൂപയും ഫീസ് നല്‍കണം. 0230-ലേബര്‍ ആന്റ് എംപ്ലോയ്മെന്റ് -00-800-അദര്‍ റസീറ്റ്-88-അദര്‍ ഐറ്റംസ് ശീര്‍ഷകത്തില്‍ ഫീസ് അടച്ച ചെലാന്‍ സഹിതം അപേക്ഷ മേയ് അഞ്ച്വരെ ബന്ധപ്പെട്ട ഐ.ടി.ഐ/ ഐ.റ്റി.സി. പ്രിന്‍സിപ്പല്‍മാര്‍ക്ക് നല്‍കാം.
സൂഷ്മപരിശോധനയ്ക്ക് ശേഷം രണ്ട് പകര്‍പ്പ് ലിസ്റ്റ് മേയ് 10ന് മുമ്പ് ട്രെയിനിങ് ഡയറക്ടറേറ്റില്‍ ലഭിക്കണം.