സൗദിയില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന എക്കണോമിക് സിറ്റികളിലേക്ക് ആവശ്യമായ 13 ലക്ഷം തൊഴിലുകളില്‍ മനുഷ്യ വിഭവശേഷി ആവശ്യമായ 80 ശതമാനം തൊഴിലുകളിലും വിദേശികളെ നിയമിക്കേണ്ടി വരും.
സൗദി ഡെപ്യൂട്ടി ഗവര്‍ണര്‍ ഫഹദ് അല്‍റാഷിദ് അറിയിച്ചതാണിത്. ദീര്‍ഘകാല പദ്ധതിയുടെ അടിസ്ഥാനത്തില്‍ വിദേശികളുടെ തൊഴില്‍ പങ്കാളിത്തം 30 ശതമാനമായി ചുരുക്കുമെന്നും ഗവര്‍ണര്‍ വ്യക്‌തമാക്കി. പദ്ധതി പണിപൂര്‍ത്തിയാവുന്നതോടെ ധാരാളം തൊഴിലവസരങ്ങള്‍ ഇവിടെ സൃഷ്ടിക്കപ്പെടും.
വിദേശങ്ങളില്‍ പഠിച്ചു കൊണ്ടിരിക്കുന്ന സ്വദേശികള്‍ക്കാണ് ഈ സിറ്റികളില്‍ കുടുതല്‍ അവസരം ലഭിക്കുക. എങ്കിലും മനുഷ്യ വിഭവശേഷി ക്തവശ്യമായ 80 ശതമാനം തൊഴിലുകളിലും വിദേശികളെ നിയമിക്കേണ്ടിവരും.
സിറ്റിയുടെ പ്രധാന ഭാഗങ്ങളായ തുറമുഖം, ഇന്‍ഡസ്‌ട്രിയല്‍ സോണ്‍, സെന്‍ട്രല്‍ ബിസിനസ് ഡിസ്‌ട്രിക്ട്, എജ്യൂക്കേഷണല്‍ സോണ്‍, റിസോര്‍ട്ട് സോണ്‍, റസിഡന്‍ഷ്യല്‍ കമ്യൂണിറ്റീസ് എന്നിവയില്‍ ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.
168 മില്യന്‍ സ്ക്വയര്‍ മീറ്റര്‍ വിസ്‌തീര്‍ണമുള്ള കിംഗ് അബ്ദുല്ല എക്കണോമിക് സിറ്റി സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ വികസന പദ്ധതിയാണ്. ചെങ്കടല്‍ തീരത്തുള്ള ഈ സിറ്റിയില്‍നിന്ന് പുണ്യ നഗരങ്ങളായ മക്ക, മദീന എന്നിവിടങ്ങളിലേക്കും രാജ്യത്തെ പ്രധാന വാണിജ്യ കേന്ദ്രമായ ജിദ്ദയിലേക്കും അനായാസം എത്തിപ്പെടാനും സാധിക്കും.