ജന്മസിദ്ധമായ കഴിവുകള്‍ക്കൊപ്പം സാങ്കേതികമായ അറിവും കൈമുതലായുള്ളവര്‍ക്ക് തിളങ്ങാന്‍ പറ്റിയ മേഖലകളിലൊന്നാണ് ഇന്‍റീരിയര്‍ ഡിസൈനിംഗ്.
മാറുന്ന സൌന്ദര്യ സങ്കല്പങ്ങള്‍ക്ക് അനുസൃതമായി അകത്തളങ്ങളൊരുക്കാന്‍ ഇന്ന് എല്ലാവരും ആഗ്രഹിക്കുന്നു. അതുകൊണ്ടു തന്നെ ഇന്‍റീരിയര്‍ ഡിസൈനര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ ഏറെയാണ്. വീടുകള്‍, ഓഫീസുകള്‍, കടകള്‍, ഹോട്ടലുകള്‍, എയര്‍പോര്‍ട്ടുകള്‍, തിയേറ്ററുകള്‍, ഫിലിം സ്റ്റുഡിയോകള്‍ തുടങ്ങിയ ഇടങ്ങളിലൊക്കെ ഇന്‍റീരിയര്‍ ഡിസൈനിംഗ് ആവശ്യമായി വരുന്നു.
മുറികളുടെ ചുവരുകള്‍, തറ, മേല്‍ക്കൂര എന്നിവിടങ്ങളിലെ നിറം, അലങ്കാരങ്ങള്‍, ഫര്‍ണിച്ചറുകളുടെയും മറ്റ് വസ്തുക്കളുടെയും സ്ഥാനങ്ങള്‍, ലൈറ്റിംഗ്, ഓഡിയോ/വിഷ്വല്‍ നിയന്ത്രണം തുടങ്ങിയ കാര്യങ്ങളില്‍ അവഗാഹമുള്ള ആളായിരിക്കണം ഇന്‍റീരിയര്‍ ഡിന്‍സൈനര്‍.
ഇവര്‍ ആര്‍ക്കിടെക് മേഖലയില്‍ കൂടുതല്‍ അറിവ് നേടുന്നത് അഭികാമ്യമായിരിക്കും. ഒരു സ്വയംതൊഴിലിനപ്പുറം ആര്‍ക്കിടെക്ചറല്‍ സ്ഥാപനങ്ങള്‍, ഹോട്ടല്‍/റിസോര്‍ട്ടുകള്‍, സ്റ്റുഡിയോ, തിയേറ്ററുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ഈ രംഗത്ത് ധാരാളം തൊഴിലവസരങ്ങളുണ്ട്.
ഹയര്‍ സെക്കന്‍ററി വിദ്യാഭ്യാസമുള്ള ആര്‍ക്കും ഈ രംഗത്ത് വിവിധ കോഴ്സുകളില്‍ ചേര്‍ന്ന് ഇന്‍റീരിയര്‍ ഡിസൈനിംഗ് രംഗത്ത് നേട്ടങ്ങള്‍ കൊയ്യാം. ഈ രംഗത്ത് പരിശീലനം നല്‍കുന്ന നിരവധി സ്ഥാപനങ്ങള്‍ ഇന്ത്യയിലുണ്ട്. രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള കോഴ്സുകളാണ് പല സ്ഥാപനങ്ങളും നടത്തുന്നത്.