അടുത്ത വ്യവസായവിപ്ളവം എന്ന് ലോകം വിലയിരുത്തുന്ന തൊഴില്‍മേഖലയാണ് നാനോ ടെക് നോളജി. മിനിയേച്ചര്‍ സയന്‍സ് ആയ നാനോ ടെക് നോളജി അതിസൂക്ഷ്മമായ സാങ്കേതികവിദ്യകളില്‍ അധിഷ്ഠിതമാണ്.
ഒരുമില്ലിമീറ്ററിന്‍റെ പത്തുലക്ഷത്തില്‍ ഒരംശമാണ് നാനോമീറ്റര്‍. നാനോ ടെക് നോളജിയുടെ വികസനത്തോടെ ഫിസിക്കല്‍, കെമിക്കല്‍, ഒപ്റ്റിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, മാഗ്നറ്റിക് ശാഖകളില്‍ വിപ്ളവകരമായ പുരോഗതി ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്‍വയോണ്‍മെന്‍റല്‍ സയന്‍സ്, ഇലക്ര്കോണിക്സ്, കോസ്മറ്റിക്സ് തുടങ്ങി സമസ്ത മേഖലകളിലും വന്‍ മാറ്റമുണ്ടാവും.
കല്ക്കരിയെ വജ്രമാക്കിമാറ്റാന്‍ അതിലടങ്ങിയ ആറ്റത്തെ പുനക്രമീകരിച്ചാല്‍ മതി എന്ന പ്രായോഗിക തത്വം പ്രയോഗിക്കാന്‍ പര്യാപ്തമായ സാങ്കേതികവിദ്യയാണിത്. ഏറ്റവും ഭാരവും കുറഞ്ഞ സുതാര്യവും അതിശക്തവുമായ ഉല്‍പ്പന്നങ്ങള്‍ കൈയ്യിലൊതുക്കാന്‍ നാനോ ടെക്നോളജിക്ക് കഴിയും.
ആരോഗ്യപരിപാലനം, ഗവേഷണം, വിദ്യാഭ്യാസം, വ്യവസായം, മാധ്യമം, കുറ്റാന്വേഷണം എന്നീ മേഖലകളിലാണ് ഈ ശാസ്ത്രശാഖ വിപ്ളവങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്നത്.
ഫിസിക്സ്,കെമിസ്ട്രി, ബയോ ഇന്‍ഫര്‍മാറ്റിക് സ്, ബയോടെക്നോളജി എന്നീ വിഷയങ്ങളില്‍ ബിരുദം നേടിയവര്‍ക്ക് നാനോ ടെകേᅯാളജി എം.ടെക്ക് കോഴ്സിന് ചേരാം.
ബാംഗ്ളൂരിലെ ജവഹര്‍ലാല്‍ നെഹ്രു സെന്‍റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്‍റിഫിക്ക് റിസേര്‍ച്ച്, ബാംഗ്ളൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസ്, ഡല്‍ഹിയിലെ സോളീഡ് സ്റ്റേറ്റ് ഫിസിക്കല്‍ ലബോറട്ടറി, പൂനയിലെ നാഷണല്‍ കെമിക്കല്‍ ലബോറട്ടറി,ചണ്ഡീഗഡിലെ സെന്‍ട്രല്‍ സയന്‍റിഫിക്ക് ഇന്‍സ്ര്സുമെന്‍റ്സ് ഓര്‍ഗനൈസേഷന്‍, കാണ്‍പൂരിലെ ഡിഫന്‍സ് മെറ്റീരിയല്‍സ് സ്റ്റോര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്‍റ് തുടങ്ങിയ സ്ഥാപനങ്ങള്‍ നാനോ ടെകേᅯാളജിയില്‍ പഠനസൗകര്യം ഒരുക്കിയിട്ടുണ്ട്.
ഇവയ്ക്കു പുറമേ കാണ്‍പൂര്‍, ചെന്നൈ, ഗോഹട്ടി, ഡല്‍ഹി, മുംബൈ ഐ ഐ റ്റികളും നാനോ ടെക്നോളജി കൊഴ്സുകള്‍ നടത്തുന്നുണ്ട്. അലഹബാദ് സര്‍വ്വകലാശാലയിലും ബനറസ് ഹിന്ദു വാഴ്സിറ്റിയിലും, നാനോ ടെകേᅯാളജിയില്‍ ഗവേഷണസൗകര്യമുണ്ട്.