കേന്ദ്രബജറ്റ്: ആശങ്കകളുമായി അരുണ്‍ ജെയ്‌റ്റ്‌ലി

Webdunia
ബുധന്‍, 25 ജനുവരി 2017 (17:17 IST)
കേന്ദ്രബജറ്റ് അവതരിപ്പിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ബജറ്റ് അവതരണം മാറ്റിവെക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയതോടെ കൂടുതല്‍ ആത്മവിശ്വാസത്തിലാണ് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍, ഒട്ടേറെ ആശങ്കകളും ധനമന്ത്രിയെ അലട്ടുന്നുണ്ട്.
 
അതില്‍ പ്രധാനപ്പെട്ടത് രൂപയുടെ മൂല്യം ഇടിയുന്നത് തന്നെയാണ്. രാജ്യാന്തര വിപണിയില്‍ ബാരലിന് 28 ഡോളര്‍ വരെ താഴ്ന്ന അസംസ്കൃത എണ്ണവില വീണ്ടും 55 ഡോളറില്‍ എത്തിയിരിക്കുകയാണ്. വ്യവസായോല്പാദനം വളരെ മോശമായ നിലയിലായതും യു എസില്‍ ഇന്ത്യയ്ക്ക് ഭീഷണിയായി ട്രംപ് ഭരണത്തിലേറിയതും ആശങ്കയുണര്‍ത്തുന്ന മറ്റു കാര്യങ്ങളാണ്.
 
കൂടാതെ, നോട്ട് റദ്ദാക്കലും കറന്‍സി നിയന്ത്രണവും രാജ്യത്ത് കടുത്ത പ്രതിസന്ധി സൃഷ്‌ടിച്ചിരിക്കുന്നതും ബജറ്റിനെ ബാധിക്കും. നോട്ട് റദ്ദാക്കലില്‍ ബാങ്കിങ് വ്യവസായത്തിനു മാത്രം ഒരു ലക്ഷം കോടി രൂപയുടെയെങ്കിലും നഷ്‌ടമുണ്ടായെന്നാണ് കണക്ക്.
Next Article