വന്ധ്യത അകറ്റാന്‍ ആയുര്‍വേദം

ബുധന്‍, 14 മെയ് 2008 (19:05 IST)
PTIPTI
ജയമോഹനും രേഖയും വിവാഹിതരായിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. ഇത്രയും കാലമായിട്ടും കുട്ടികളുണ്ടായില്ല. ബന്ധുക്കളും സുഹൃത്തുക്കളും വിശേഷമൊന്നുമായില്ലേ എന്ന് ചോദിക്കാന്‍ തുടങ്ങിയപ്പോഴാണ് ഇരുവരും ഡോക്ടറെ കാണാന്‍ തീരുമാനിച്ചത്.

വന്ധ്യതാ പ്രശ്നമാണ് ഇരുവരെയും അലട്ടുന്നതെന്ന് ഡോക്ടര്‍ മനസിലാക്കി. ചികിത്സയും നിശ്ചയിച്ചു. ഏറെ നാളത്തെ ചികിസയ്ക്ക് ശേഷം ഒരു പെണ്‍കുഞ്ഞ് ജനിച്ച ദമ്പതികള്‍ സന്തുഷ്ടരായി കഴിയുന്നു.

ഒരു വ്യക്തിക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാവാത്ത അവസ്ഥയാണ് വന്ധ്യത കൊണ്ടുദ്ദേശിക്കുന്നത്. വന്ധ്യത പലപ്പോഴും പുരുഷന്‍റെയോ സ്ത്രീയുടെയോ പ്രശ്നം കൊണ്ടുണ്ടാകാം. ഇതിന്‍റെ ചികിത്സ തുടങ്ങുന്നത് പുരുഷനാണോ സ്ത്രീക്കാണോ പ്രശ്നമെന്ന് കണ്ടെത്തുന്നതിലൂടെയാണ്.

രണ്ട് തരം വന്ധ്യത ആണ് പൊതുവെ കാണപ്പെടുന്നത്. ഇതില്‍ ആദ്യത്തേത് ദമ്പതികള്‍ക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാവാത്ത അവസ്ഥയാണ്. രണ്ടാമത്തെ അവസ്ഥ സ്ത്രീ ഗര്‍ഭം ധരിക്കുകയും എന്നാല്‍, ഗര്‍ഭം അലസിപ്പോകുന്ന സ്ഥിതിവിശേഷവുമാണ്. ആദ്യത്തെ അവസ്ഥയില്‍ പ്രശ്നം പുരുഷനോ സ്ത്രീക്കോ ആകാം. രണ്ടാമത്തെ അവസ്ഥയില്‍ സ്ത്രീയുടെ പ്രത്യുല്പാ‍ദന സംവിധാനത്തിലെ തകരാറാണ് പ്രശ്നത്തിന് കാരണമെന്ന് വ്യക്തമാകുന്നു. അയുര്‍വേദത്തില്‍ ഇതിന് ഫലപ്രദമായ ചികിസയുണ്ട്.

ചികിത്സ

PTIPTI
ചില സാഹചര്യങ്ങളില്‍ വ്യക്തിയുടെ ഭക്ഷണ ശൈലി വന്ധ്യതയ്ക്ക് കാരണമാകാം. ഇനി പറയുന്ന ഭക്ഷണ സൈലി സ്വീകരിക്കുന്നത് വന്ധ്യത ഒഴിവാകുന്നതിന് സഹായകമാകാം.

പാല്‍ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ കഴിക്കുന്നത് കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നതിന് സഹായകമാണ്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുന്‍പ് ഒരു ഗ്ലാസ് പാ‍ല്‍ കുടിക്കുന്നത് ഗുണകരമാണ്. കൂടുതലും പുരുഷന്മാര്‍ക്കാണ് ഇത് ഗുണം ചെയ്യുന്നത്. വിവാഹം കഴിഞ്ഞ് ആദ്യ രാത്രി വധു പാലുമായി മണിയറയില്‍ ചെല്ലുന്നത് ഇവിടെ സ്മരണീയമാണ്.

വന്ധ്യതയുള്ള പുരുഷന്മാര്‍ പുളിപ്പുള്ള ആഹാരം വര്‍ജ്ജിക്കണം. പാല്‍ അടിസ്ഥാനമാക്കി ഉണ്ടാക്കിയ മധുര പലഹാരങ്ങള്‍ കഴിക്കാം. വന്ധ്യതയുള്ള സ്ത്രീകള്‍ മധുരവും ഫലവര്‍ഗ്ഗങ്ങളും ധാരാളം കഴിക്കുന്നത് ഗുണകരമാണ്.

മുട്ട കഴിക്കുന്നത് സ്ത്രീക്കും പുരുഷനും വന്ധ്യത പരിഹരിക്കുന്നതിന് സഹായകമാണ്. ഗോതമ്പിനേക്കാള്‍ അരി ആഹാരമാണ് വന്ധ്യതയുള്ള ദമ്പതികള്‍ ഭക്‍ഷിക്കേണ്ടത്. നെയ് അഹാരത്തില്‍ ഉള്‍പ്പെടുത്താം.
തേന്‍ കഴിക്കുന്നതും ഗുണകരമാണ്. നിലക്കടല, ബദാം എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് പുരുഷന്മാരില്‍ ബീജങ്ങളുടെ സംഖ്യ വര്‍ദ്ധിപ്പിക്കും.

WDWD
വംഗ ഭസ്മം, ശിലാജിത് എന്നിവ ആയുര്‍വേദത്തില്‍ വന്ധ്യത പരിഹരിക്കാന്‍ ഉപയോഗപ്പെടുത്തുന്ന മരുന്നുകളാണ്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ദിവസം ഒരു ടീസ്പൂണ്‍ വീതം ശിലാജിത് ദിവസത്തില്‍ രണ്ട് പ്രാവശ്യം കഴിക്കാം.

അശ്വഗന്ധത്തിന്‍റെ വേര് പൊടിച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് പുരുഷന്മാര്‍ക്ക് ഗുണകരമാണ്. ഒരു കപ്പ് പാലില്‍ അല്പം അശ്വഗന്ധം പൊടിച്ചത് ചേര്‍ത്ത് കഴിക്കുക. പഞ്ചാസാരയും ഇതില്‍ ചേര്‍ക്കാവുന്നതാണ്. അശ്വഗന്ധാരിഷ്ടം കുടിക്കുന്നതും ഗുണം ചെയ്യും.

മകരധ്വജം കഴിക്കുന്നതും വന്ധ്യത അകറ്റാന്‍ സഹായിക്കും. സ്വര്‍ണ്ണം, രസം, ഗന്ധകം എന്നിവ കൃത്യമായ അളവില്‍ ചേര്‍ത്ത് തയാറാക്കുന്ന മകരധ്വജം 125 മില്ലീഗ്രാം ദിവസം രണ്ട് പ്രാവശ്യം വെറും വയറ്റില്‍ കഴിക്കണം. ഇതിനോടൊപ്പം വെണ്ണയും പഞ്ചസാരയും ചേര്‍ത്ത് കഴിക്കാം.