സീമന്തരേഖയിലെ കുങ്കുമത്തിന്‍റെ പൊരുള്‍

Webdunia
WD
ഒരു സ്ത്രീ വിവാഹിതയാണോ എന്ന് തിരിച്ചറിയാന്‍ സീമന്ത രേഖയിലെ കുങ്കുമം സഹായിക്കും. ഭാരത സ്ത്രീകള്‍ക്കിടയിലെ ഈ ആചാരത്തിന്‍റെ രഹസ്യമെന്താണ്?

താന്ത്രിക വിധിപ്രകാരം സീമന്തരേഖയെന്നാല്‍ ശിരോമധ്യത്തിന്‍റെ സാങ്കല്‍പ്പിക രേഖയാണ്. രണ്ടുപുരികങ്ങളുടെയും ഇടയിലായി മൂക്കിനു മുകളിലായി ഉള്ളത് ആജ്ഞാചക്രം. ഇവിടെ നിന്ന് മുകളിലേക്ക് പന്ത്രണ്ട് സ്ഥാനങ്ങള്‍. അവസാന സ്ഥാനം (സീമന്തം) ശിരോമധ്യം എന്ന് പേരില്‍ അറിയപ്പെടുന്നു.

സീമന്തരേഖയെന്നാല്‍ പരിധി അവസാനിക്കുന്നിടം. അതായത്, ജീവാത്മാവിന്‍റെ പരിധി വിട്ട് പരമാത്മാവിലെത്തുന്നിടം. മാതാവാകാന്‍ തയ്യാറെടുത്ത് വിവാഹിതയാവുന്ന സ്ത്രീ ഒരു പുരുഷന്‍റെ സഹായത്തെയാണ് തേടുന്നത്. ഇവിടെ പരമാത്മാവില്‍ അഭയം തേടുന്നില്ല. അതിനാല്‍, സീമന്ത രേഖയെ സിന്ദൂരം കൊണ്ട് മറയ്ക്കുന്നു.

ശിരസ്സിലെ മുടി പകുത്ത് ചുവന്ന കുങ്കുമം അണിയുന്നത് ഭര്‍തൃമതിയാണ് എന്നതിനും കന്യകാത്വം ഭേദിക്കപ്പെട്ടു എന്നതിനും തെളിവായാണ് തന്ത്രശാസ്ത്ര വിധി വിശദീകരിക്കുന്നത്.