ഈ ചരിത്രനിമിഷത്തിന് സാക്‍ഷ്യം വഹിക്കുന്നതിനായി ഇന്ത്യയില്‍ നിന്ന് 12 അംഗ രാഷ്ട്രീയ നേതാക്കളും വത്തിക്കാനിലെത്തും. കേരള കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ള സംഘത്തിന് കേന്ദ്രമന്ത്രി ഓസ്കാര്‍ ഫെര്‍ണാണ്ടസാണ് നേതൃത്വം വഹിക്കുന്നത്.
ആദ്യം 10 അംഗ സംഘത്തിനായിരുന്നു അനുമതി നല്‍കിയത്. എന്നാല്‍ അല്‍ഫോണ്‍സാമ്മയുടെ സ്വദേശമായ ഭരണങ്ങാനം ഉള്‍പ്പെട്ട പ്രദേശത്തെ പൂഞ്ഞാര്‍ എം എല്‍ എ ആയ പി.സി. ജോര്‍ജ്ജിനും സ്ഥലം എം.പി ആയ പി.സി തോമസിനും പിന്നീടാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിച്ചത്.
കേന്ദ്രമന്ത്രി എം.കെ.ആന്‍റണിയും പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും നടത്തിയ ശ്രമങ്ങളാണ് തങ്ങളെയും സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ സഹായിച്ചത് എന്ന് പി.സി. ജോര്‍ജ്ജ് എം.എല്‍.എ പറഞ്ഞു.
കെ.എം.മാണിക്കൊപ്പം ഗതാഗത വകുപ്പ് മന്ത്രി മോന്‍സ് ജോസഫ്, എം.എല്‍.എ മാരായ കെ.വി.തോമസ്, പി.സി.ജോസഫ്, കോണ്‍ഗ്രസ് നേതാവ് എം.എം അഗസ്തി എന്നിവരും വത്തിക്കാന്‍ സന്ദര്‍ശിക്കുന്ന സംഘത്തില്‍ ഉള്‍പ്പെടുന്നു.