പിന്തുണ പിന്‍‌വലിക്കുമെന്ന് ബിന്നി; ഹസാരെയുടെ ലോക്പാല്‍ പാസാക്കിയാല്‍ ആലോചിക്കാം

ബുധന്‍, 5 ഫെബ്രുവരി 2014 (15:17 IST)
PTI
PTI
ഡല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് വിമത എം എല്‍ എ വിനോദ് കുമാര്‍ ബിന്നി അറിയിച്ചു. പിന്തുണ പിന്‍വലിച്ചു കൊണ്ടുള്ള കത്ത് ഡല്‍ഹി ലഫ് ഗവര്‍ണര്‍ക്ക് ഉടന്‍ നല്‍കുമെന്നും അണ്ണ ഹസാരെയുടെ ലോക്പാല്‍ പാസാക്കിയാല്‍ മാത്രമെ പിന്തുണയെക്കുറിച്ച് പുനരാലോചിക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടിക്കെതിരെ തെറ്റായ പ്രചാരണം നടത്തിയതിന് എഎപിയുടെ അച്ചടക്കസമിതി ബിന്നിയെ കഴിഞ്ഞ മാസം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

ആം ആദ്മി പാര്‍ട്ടി സര്‍ക്കാറുണ്ടാക്കാന്‍ തീരുമാനിച്ചതുമുതല്‍ ബിന്നി പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുകയായിരുന്നു. രണ്ടുതവണ കൗണ്‍സിലറായ ബിന്നിക്ക് മന്ത്രിസ്ഥാനം ലഭിക്കാത്തതായിരുന്നു പ്രശ്‌നം.

വെബ്ദുനിയ വായിക്കുക