സ്ഥിരം കമ്മീഷനു വേണ്ടി പരാതി നല്‍കിയ 50 വനിത ഓഫീസര്‍മാരെ തിരിച്ചെടുക്കുന്നതില്‍ സാങ്കേതിക പ്രശ്നങ്ങള്‍ തടസ്സമാവുമെന്ന് സൂചന. കരസേനയില്‍ നിന്നും വ്യോമസേനയില്‍ നിന്നും ഉള്ള വനിതാ ഓഫീസര്‍മാരുടെ പുന:പ്രവേശനമാണ് പ്രശ്നമായിരിക്കുന്നത്.
നിലവില്‍ ഒഴിവുകള്‍ ഇല്ലാത്തതും മാനേജ്മെന്റ് പ്രശ്നങ്ങളും ചൂണ്ടിക്കാണിച്ച് സേനാവിഭാഗങ്ങള്‍ വിരമിച്ച വനിതാ ഓഫീസര്‍മാരെ തിരിച്ചെടുക്കുന്നതിന് തടസ്സവാദമുന്നയിക്കാനാണ് സാധ്യത എന്നും സൈനിക വൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നു.
നിലവില്‍, സൈന്യത്തില്‍ 14 വര്‍ഷത്തെ ഷോര്‍ട്ട് സര്‍വീസ് കമ്മീഷനാണ് വനിതകള്‍ക്ക് നല്‍കുന്നത്. എന്നാല്‍, അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന പുരുഷന്‍മാര്‍ സ്ഥിരം കമ്മീഷന് അര്‍ഹരാണ്. മെഡിക്കല്‍, ദന്തല്‍, നഴ്സിംഗ് എന്നീ വിഭാഗങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ വനിതകള്‍ക്ക് സ്ഥിരം കമ്മീഷന്‍ നല്‍കുന്നത്.
സൈനിക വിഭാഗങ്ങളില്‍ വനിതാ ഓഫീസര്‍മാര്‍ക്ക് തുല്യ പരിഗണന നല്‍കണമെന്നും സ്ഥിരം കമ്മീഷന്‍ അനുവദിക്കണമെന്നും ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് വിധിച്ചത്. വനിതാ ഓഫീസര്‍മാര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു വിധി.