ക്രൈം വാരിക എഡിറ്റര്‍ ടി പി നന്ദകുമാറിനെ അറസ്റ്റു ചെയ്തു. കോട്ടയം കടുത്തുരുത്തി സ്വദേശി അലക്സാണ് ടാര്‍ എന്നയാളുടെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്.
ഗള്‍ഫില്‍ അലക്സാണ്ടര്‍ പെണ്‍വാണിഭം നടത്തി കോടിക്കണക്കിന് രൂപ സമ്പാദിച്ചെന്ന് ക്രൈം വാരികയുടെ വെബ്സൈറ്റില്‍ വാര്‍ത്ത വന്നിരുന്നു. ഇതിനെതിരെ അലക്സാണ്ടര്‍ ഡിജിപി ക്ക് പരാതി നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് നന്ദകുമാറിനെ ഇപ്പോള്‍ അറസ്റ്റു ചെയ്തിരിക്കുന്നത്.
നന്ദകുമാറിനെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് സൈബര്‍ സെല്‍ സി ഐ അജിത് കുമാര്‍ അറിയിച്ചു. ക്രൈം വാരികയില്‍ ലൈംഗിക അപവാദങ്ങളും മറ്റും പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് നന്ദകുമാറിനെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ കേസും വന്നിരിക്കുന്നത്.
അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ എഴുതിപ്പിടിപ്പിച്ച് അപമാനിക്കുന്നുവെന്ന് ഇതിനും മുമ്പും നിരവധി പ്രമുഖര്‍ ക്രൈമിനെതിരെ പരാതിപ്പെട്ടിട്ടുണ്ട്.