എം ജി രാധാകൃഷ്ണന്‍റെ മൃതദേഹം ഇന്ന് സംസ്കരിക്കും

ശനി, 3 ജൂലൈ 2010 (09:31 IST)
PRO
അന്തരിച്ച പ്രശസ്ത സംഗീതസംവിധായകന്‍ എം ജി രാധാകൃഷ്ണന്‍റെ മൃതദേഹം ഇന്ന് സംസ്കരിക്കും. തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ വൈകുന്നേരം നാലുമണിയോടെ ആയിരിക്കും സംസ്കാരം.

രാധാകൃഷ്ണന്‍റെ മൃതദേഹം ഇപ്പോള്‍ തൈക്കാടുള്ള മേടയില്‍ വീട്ടിലാണ്. ഉച്ചയ്ക്ക് 11 മണിയോടെ മൃതദേഹം രാധാകൃഷ്ണന്‍ വിദ്യാര്‍ത്ഥിയായിരുന്ന തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളജില്‍ പൊതുദര്‍ശനത്തിനു വെയ്ക്കും. പിന്നീട്, രാധാകൃഷ്ണന്‍ ജോലി ചെയ്തിരുന്ന തിരുവനന്തപുരം ആകാശവാണിയിലേക്ക് കൊണ്ടുപോകും. അതിനു ശേഷം മൃതദേഹം വീണ്ടും വീട്ടിലേക്ക് കൊണ്ടുപോയതിനു ശേഷമായിരിക്കും അന്ത്യയാത്ര.

തൈക്കാട് മേടയില്‍ വീട്ടില്‍ മൂന്നുമണിയോടെ അന്ത്യകര്‍മ്മങ്ങള്‍ ആരംഭിക്കും. നാലുമണിയോടെ തൈക്കാട് ശാന്തികവാടത്തിലേക്ക് മൃതദേഹം കൊണ്ടുപോകും.

വെബ്ദുനിയ വായിക്കുക