ദുരന്തനിവാരണ നയത്തിന് മന്ത്രിസഭയുടെ അംഗീകാരം

ബുധന്‍, 16 ജൂണ്‍ 2010 (14:34 IST)
PRO
സംസ്ഥാന ദുരന്ത നിവാരണ നയത്തിന് ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്കി. മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ ആണ് ഇക്കാര്യം അറിയിച്ചത്.

കാലവര്‍ഷക്കെടുതിയില്‍ വീട്‌ പൂര്‍ണമായും നഷ്ടപ്പെട്ടവര്‍ക്കുള്ള സഹായം 35,000 ല്‍നിന്ന്‌ ഒരു ലക്ഷമായി ഉയര്‍ത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ, നിയമസഭാ സമ്മേളനം ഈ മാസം 28 മുതല്‍ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട്‌ ശുപാര്‍ശ ചെയ്യാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജില്ലാ ജഡ്ജിമാരുടെ നിയമനത്തിന്‌ 15 അംഗ പാനല്‍ രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായി.

പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി അറസ്റ്റു ചെയ്യപ്പെടുകയാണെങ്കില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ സൂഷ്മതയോടെയും ഗൗരവത്തോടെയും കണ്ട്‌ ആവശ്യമായ കാര്യങ്ങള്‍ ചെയ്യും. മദനി വിഷയത്തില്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിലപാട്‌ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം അറിയിച്ചു.

വെബ്ദുനിയ വായിക്കുക