കോഴിക്കോട്: കണ്ണൂര്‍ ജില്ലാ കളക്ടറെ മാറ്റിയത് ഭരണാഘടനാനുസൃതമായ നടപടിയാണെന്നും ഇതില്‍ ആക്ഷേപമുന്നയിയ്ക്കേണ്ട കാര്യമില്ലെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. കണ്ണൂര്‍ കളക്ടറെ മാറ്റിയ നടപടി എകപക്ഷീയമല്ലെന്നും മന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം എല്ലാവര്ക്കും ബാധകമാണ്. ഇതില്‍ പക്ഷപാതപരമായി ഒന്നുമില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
അതേസമയം കണ്ണൂര്‍ ജില്ലാ കളക്ടടറായി ഇന്ന് തന്നെ ചുമതല ഏറ്റെടുക്കുമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ പി ബി സലീം പറഞ്ഞു. വോട്ടര്‍പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് അരോപണവിധേയനായ വി കെ ബാലകൃഷ്ണന് പകരമായാണ് സലീം ചുമതലയേറ്റെടുക്കുന്നത്.