മലയളത്തിലെ സുന്ദരനായ വില്ലന്‍ മാത്രമല്ല ഏറ്റവും സുന്ദരനായ നടന്മാരിലൊരാളും ദേവനാണ്.സംഭാഷണത്തിലെ നേരിയ അവ്യക്തത ഒരു പ്രധാന പോരായ്മയാണ്. അല്ലായിരുന്നെങ്കില്‍ മലയാളത്തിലെ മുന്‍നിര നടന്മാരുടെ കൊട്ടത്തില്‍ ഇന്നും ദേവനുണ്ടാകുമായിരുന്നു.
ആയ്യപ്പനേ കുറിച്ചുള്ള ടി വി പരമ്പരയില്‍ ദേവന്‍ പന്തളം രാജാവായാണ് അഭിനയിക്കുന്നത്.ആ പരമ്പരയില്‍ ദേവനേക്കാള്‍ ചൈതന്യമുള്ള ഒരു നടനോ നടിയോ ഇല്ലെന്നുതന്നെ പറയാം അമൃതാ ടീ വി യിലെ മുഖമറിയാതെ കഥയറിയാതെ എന്ന സീരിയലിലെ വര്‍മ്മ ന്ന കഥാപത്രം ദേവന്‍റെമികച്ച വേഷങ്ങളിലൊന്നാണ്.
അടുത്തകാലത്ത് കേരള പീപ്പിള്‍ പാര്‍ട്ടി എന്നൊരു രാഷ്ട്രീയകക്ഷിക്ക് ദേവന്‍ രൂപം കൊടുത്തിരുന്നു
ആരണ്യകത്തിലെ നക്സല്‍ നേതാവ്,രാമജിറാവ് സ്പീക്കിങ്ങിലെ ചെമ്മീന്‍ മുതലാളി, പഞ്ചാഗ്നിയിലെ അദ്യാപകന്‍ തുടങ്ങി ഒട്ടേറെ നല്ല റോളുകള്‍ ചെയ്തിട്ടുണ്ട്.
മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരേപോലെ തിരക്കുള്ള ഏക താരമാണ് ദേവന്‍.മലയാളത്തില്‍ അല്‍പം തിരക്ക് കുറഞ്ഞപ്പോള്‍ കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ട് ടി.വി.സീരിയലിലേക്ക് തിരിഞ്ഞു അദ്ദേഹം.
സ്വഭാവ നടനായും നായകനായും തുടങ്ങി വില്ലന്‍ വേഷങ്ങളിലേക്ക് ചുവടുമാറിയ നടനാണ് ദേവന്‍. കണിക്കൊന്നയിലാണ് ആദ്യമായി അഭിനയിച്ചതെങ്കിലും നാദം എന്ന ചിത്രമാണ് ആദ്യം തിയേറ്ററിലെത്തിയത്.
ന്യൂഡല്‍ഹി, ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം, നായര്‍സാബ്, ദ കിംഗ്, നിറം, സൈമണ്‍ പീറ്റര്‍ നിനക്കുവേണ്ടി, ഊഴം, ആയിരം നാവുള്ള അനന്തന്‍, അരയന്നങ്ങളുടെ വീട് , ആരണ്യകം,ഇന്ദ്രപ്രസ്ഥം, നാടുവാഴികള്‍ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.
തൃശൂര്‍ സ്വദേശിയായ ദേവന്‍ 1954 മേയ് 5 നാണ് ജനിച്ചത് മോഡല്‍ ബോയ്സ് ഹൈസ്കൂളിലും സെന്‍റ് തോമസ് കോളജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അച്ഛന്‍ ശ്രീനിവസനും അമ്മ ലളിതയും.
ഭാര്യ: സുമ, മകള്‍ : ലക്സ്മി .പ്രമുഖ സംവിധായകന്‍ രാമു കാര്യാട്ട് അമ്മവനാണ്.ശോഭ ഷീല സുരേശ്ബാബു എന്നിവര്‍ സഹോദരങ്ങള്‍.