മലയാളത്തിലെ മുന്‍ നിര നായകനടന്മാരില്‍ പ്രധാനിയായിരുന്നു രതീഷ്.തുഷാരം എന്ന സിനിമയില്‍ നായകനായതോറ്ടെ രതീഷ് മയലാളത്തിലെ അവിഭാജ്യ ഘടകമായി മാറി.
ആലപ്പുഴ പട്ടണക്കാട് പുത്തന്‍പുരയില്‍ രാജഗോപാലിന്‍റെയും പത്മാവതിയമ്മയുടെയും മകനായിരുന്നു രതീഷ് .2002 ഡിസംബര്‍ 23 ന് അവിചാരിതമായി അദ്ദേഹം അന്തരിച്ചു
സഹസംവിധായകനാവാന്‍ സംവിധായകന്‍ കെ.ജി. ജോര്‍ജിനെ കാണാനെത്തിയ ചെറുപ്പക്കാരനെ അഭിനേതാവാക്കാനായിരുന്നു ജോര്‍ജിന് ഇഷ്ടം.
അങ്ങനെ ഒരു കാലഘട്ടത്തിന്‍റെ സ്പന്ദനമായി മാറിയ "ഉള്‍ക്കടല്‍' എന്ന ചിത്രത്തില്‍ മെഡിക്കല്‍ റെപ്രസന്‍റേറ്റീവായ "ഡേവിസ്'എന്ന കഥാപാത്രത്തിലൂടെ രതീഷ് എന്ന നടന്‍ മലയാള സിനിമയില്‍ ഉദയം ചെയ്തു.
മലയാളത്തിന്‍റെ ആക്ഷന്‍ താരം ജയന്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ വിടവില്‍ പകരക്കാരനായി ഐ.വി. ശശി എന്ന സംവിധായകന്‍ അവതരിപ്പിച്ചത് രതീഷിനെയാണ്.
തുഷാരം എന്ന ചിത്രത്തില്‍ ഭാര്യയെ മാനഭംഗപ്പെടുത്തി കൊന്ന ബ്രിഗേഡിയറോട് അടങ്ങാത്ത പ്രതികാരം കാത്തുസൂക്ഷിച്ച സൈനികന്‍റെ വേഷം അതുവരെ കണ്ടിട്ടില്ലാത്ത ശൈലിയില്‍ രതീഷ് അഭിനയിച്ചു ഫലിപ്പിച്ചു. തുടര്‍ന്ന് മുഖ്യധാരാ സിനിമയില്‍ ഒരു അവിഭാജ്യഘടകമായി മാറുകയായിരുന്നു രതീഷ്.
ഇടക്കാല ഹിറ്റുകളായ ഈനാട്, ഇനിയെങ്കിലും, ഉണരൂ, തുടക്കം ഒടുക്കം, ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്, തടാകം, ശ്രീമാന്‍ ശ്രീമതി, സംഘര്‍ഷം, അടിമച്ചങ്കല, തൃഷ്ണ, അമ്മയ്ക്കൊരുമ്മ, അഹിംസ, തുറന്ന ജയില്‍, ധീര, ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍, ഒറ്റയാന്‍, കുളന്പടികള്‍, ജോഷിയുടെ ആയിരം കണ്ണുകള്‍, കെ. മധുവിന്‍റെ കാലം മാറി കഥമാറി, മാന്‍ ഓഫ് ദ് മാച്ച്, തന്പി കണ്ണന്തനത്തിന്‍റെ സൂപ്പിര്‍ ഹിറ്റായ രാജാവിന്‍റെ മകന്‍, വഴിയോരക്കാഴ്ചകള്‍, ഭൂമിയിലെ രാജാക്കന്മാര്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ നായകനായി.