ക്യാമറയ്‌ക്കുമുന്നില്‍ നഗ്നത തുറന്നുകാട്ടാന്‍ മടിയില്ലാത്ത ബോളിവുഡ് രതി ദേവത മല്ലിക ഷെറാവത്തിനെ ഹോളിവുഡ് സംവിധായിക ജെന്നിഫര്‍ ലിച്ച് നിശബ്ദയാക്കി.
വെള്ളിത്തിരയിലൂടെ വിഷം ചീറ്റുന്ന സര്‍പ്പസുന്ദരിയായി മല്ലിക അഭിനയിക്കുന്ന ഹോളിവുഡ് സിനിമയുടെ സംവിധായികയാണ് ജെന്നിഫര്‍ ലിച്ച്.
മല്ലികയുടെ സര്‍പ്പ സൗന്ദര്യം ഹോളിവുഡിലും എത്തിക്കുന്ന ചിത്രത്തില്‍ നടിക്ക് ഒരു ഡയലോഗ് പോലും ഇല്ലെന്നാണ് സംവിധായിക പറയുന്നത്. സിനിമയില്‍ സര്‍പ്പ സുന്ദരിയായിട്ടാണ് മല്ലിക അഭിനയിക്കുന്നത്.
സര്‍പ്പം മനുഷ്യഭാഷയില്‍ സംസാരിക്കില്ലല്ലോ. കാത്തിരുന്ന് കിട്ടിയ ചിത്രത്തില്‍ ഒരു ഡയലോഗ് പോലും ഇല്ലെന്നറിഞ്ഞപ്പോള്‍ സുന്ദരി ഞെട്ടിപ്പോയത്രേ.
ആയിരം ഭാഷകളില്‍ സംസാരിക്കുന്ന ശരീരം ഉള്ളപ്പോള്‍ ഡയലോഗ് എന്തിനാണെന്ന് സംവിധായിക ചോദിച്ചപ്പോഴാണ് സുന്ദരിക്ക് സമാധാനമായതത്രേ!
മല്ലിക ശരീരം കൊണ്ട് സംസാരിക്കുന്ന സിനിമ ഹിറ്റാകുമെന്ന കാര്യത്തില്‍ ഇനി സംശയം വേണ്ടല്ലോ