‘ട്വന്‍റി20’ കഥ ഇതുവരെ !

PROPRO
‘ട്വന്‍റി20’ മലയാള സിനിമയിലെ ഒരു ചരിത്ര സംഭവമാണ്‌. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി താരങ്ങളെല്ലാം പ്രതിഫലം വാങ്ങാതെ അഭിനയിക്കുന്നു. ‘അമ്മ’ക്ക്‌ വേണ്ടി ദിലീപ്‌ നിര്‍മ്മിക്കുന്നത്‌ മലയാളത്തിലെ ഏറ്റവും വലിയ പണംമുടക്കി ചിത്രം കൂടിയാണ്‌.

മലയാളത്തിലെ പ്രമുഖതാരങ്ങളെല്ലാം അഭിനയിക്കുന്ന ചിത്രത്തിന്‍റെ കഥ എന്ത്‌ എന്ന്‌ എല്ലാവര്‍ക്കും ആശങ്കയുണ്ടാകും. സൈബര്‍ ലോകത്ത്‌ ഇതിനോടകം സിനിമയുടെ ‘കഥാതന്തു’ പ്രചരിച്ചു കഴിഞ്ഞു.

ഒരു കൊലപാതകത്തിന്‍റെ രഹസ്യം തേടിയുള്ള സിനിമയാണിതെന്നാണ് മെയിലുകള്‍ വഴി ഫോര്‍വേഡ്‌ ചെയ്യപ്പെടുന്ന ‘ട്വന്‍റി20 കഥാതന്തു’ പറയുന്നത്‌. ആ കഥ ഇങ്ങനെ:

മലഞ്ചരക്ക്‌ വ്യാപാരിയായ ദേവരാജ പ്രതാപ വര്‍മ്മ എന്ന കഥാപാത്രത്തെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നു. ചൂടന്‍ വക്കീലായ അഡ്വ. രമേഷ്‌ നമ്പ്യാര്‍ ആണ്‌ മമ്മൂട്ടി. ആന്‍റണി പൊന്നൂക്കാരന്‍ എന്ന ഐപിഎസുകാരനായി സുരേഷ്‌ ഗോപി.
PROPRO

ദിലീപ്‌ മോഹന്‍ലാലിന്‍റെ അനുജന്‍. ജയറാം എന്‍ജിനീയറാണ്‌. കോളെജ്‌ വിദ്യാര്‍ത്ഥികളായി പൃഥ്വിരാജ്‌, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, മണിക്കുട്ടന്‍, നവ്യനായര്‍. ഭാവനയാണ്‌ ദിലീപിന്‍റെ നായിക.

കോളേജ്‌ വിദ്യാര്‍ത്ഥിയായ പൃഥ്വിരാജ്‌ കൊല്ലപ്പെടുകയാണ്‌. കേസ്‌ അന്വേഷിക്കാന്‍ സുരേഷ്‌ഗോപി വരുന്നു. സംഭവത്തിന്‍റെ ഏക ദൃക്‌സാക്ഷിയാണ്‌ ജയറാം. സംശയത്തിന്‍റെ നിഴലില്‍ നില്‍ക്കുന്നത്‌ മോഹന്‍ലാല്‍. ലാലിനെ രക്ഷിക്കാന്‍ എത്തുകയാണ്‌ മമ്മുക്ക.

ഒടുവില്‍ കൊലയാളി പിടിയിലാകുന്നു. സൂഹൃത്തിനെ കൊന്നത്‌ സാക്ഷാല്‍ കുഞ്ചാക്കോ ബോബന്‍ !

തിരക്കഥാകൃത്തുക്കളായ ഉദയകൃഷ്‌ണനും സിബി തോമസും എഴുതിയ കഥ ഇതുന്നതെയാണോ എന്ന്‌ സിനിമ 31ന്‌ റിലീസ്‌ ചെയ്യുമ്പോള്‍ അറിയാം.
‘ട്വന്‍റി20’യില്‍ ലാല്‍-മമ്മുക്ക തര്‍ക്കം?