നല്ല കാര്യങ്ങള്‍ക്ക് ഉചിതമായ സമയമേത് ?; എന്താണ് മുഹൂര്‍ത്തം ?

Webdunia
ബുധന്‍, 22 ഓഗസ്റ്റ് 2018 (11:51 IST)
ശുഭ കാര്യങ്ങള്‍ ചെയ്യുന്നതിന് മുഹൂര്‍ത്തം നോക്കുന്നവരാണ് ഭൂരിഭാഗം പെരും. ഹൈന്ദവാചാരമനുസരിച്ച് വിവാഹമടക്കമുള്ള കാര്യങ്ങള്‍ക്ക് ശുഭ മുഹൂര്‍ത്തം നോക്കുകയെന്നതി തീര്‍ച്ചയാണ്.

ജ്യോതിഷവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ് മുഹൂര്‍ത്തങ്ങള്‍. നല്ല കാര്യങ്ങള്‍ക്ക് ഉചിതമായ സമയം വേണമെന്ന വിശ്വാസമാണ് എല്ലാവരിലുമുള്ളത്.

മുഹൂര്‍ത്തമെന്ന വാക്ക് കേട്ടിട്ടുള്ളതല്ലാതെ എന്താണ് ഇത് അര്‍ഥമാക്കുന്നതെന്ന് പലര്‍ക്കുമറിയില്ല. മുഹൂര്‍ത്തമെന്നാല്‍ 'ശുഭ ക്രിയാ യോഗ്യ സമയം' എന്നാണ് അര്‍ഥം. നമ്മുടെ ഗ്രന്ഥങ്ങളില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

മുഹൂര്‍ത്തത്തെ ജ്യോതിഷ വിദഗ്ദര്‍ വിശദമാക്കുന്നത് ഇങ്ങനെയാണ്. രണ്ടുനാഴികയാണ് ഒരു മുഹൂര്‍ത്തം. അതായത് ഒരു ദിവസം രാത്രിയും പകലുമായി 30 മുഹൂര്‍ത്തങ്ങളുണ്ട്. ഇതിനിടെയാണ് നല്ല മുഹൂര്‍ത്തങ്ങള്‍ കാണപ്പെടുന്നതും കുറിക്കപ്പെടുന്നതും.

അനുബന്ധ വാര്‍ത്തകള്‍

Next Article