* മേല്‍വിവരിച്ച അവസ്ഥയില്‍ എത്തിക്കഴിഞ്ഞാല്‍,പിന്‍ഭാഗത്ത് തോളുകള്‍ക്ക് അടിയിലായി കൈകള്‍ ഒരു കത്രികയുടെ ആകൃതിയില്‍ പിണച്ച് വയ്ക്കുക. അതായത്, വലത് കൈ ഇടത് തോളിനു താഴെയും ഇടത് കൈ വലത് തോളിനു താഴെയും. തല കൈകളുടെ മധ്യത്തിലായിരിക്കണം.
* പൂര്‍വ സ്ഥിതിയിലേക്ക് മടങ്ങാന്‍ ആദ്യം കൈകള്‍ ശരീരത്തിന് ഇരുവശവും കൊണ്ടുവരണം.
* ഇനി, കൈമുട്ടുകളുടെ സഹായത്തോടെ ആദ്യത്തെ സ്ഥിതിയിലേക്ക് മടങ്ങാം.
ഗുണങ്ങള്‍
WD
* അടിവറിലെ മസിലുകളെ ശക്തിപ്പെടുത്തുന്നു
* ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനെയും ഇടുപ്പു വേദനയും നിയന്ത്രിക്കും
* മലബന്ധത്തിന് ഉത്തമ പരിഹാരമാണ്.
ശ്രദ്ധിക്കുക
* പിറകോട്ട് കിടക്കുമ്പോള്‍ ശരീരഭാരം നിയന്ത്രിക്കണം. ഈ അവസരത്തില്‍ ശരിയായ നിയന്ത്രണമില്ല എങ്കില്‍ മസിലുകള്‍ കോച്ചിപ്പിടിക്കാന്‍ സാധ്യതയുണ്ട്.
* വജ്രാസനം ചെയ്യുമ്പോള്‍ പ്രശ്നങ്ങള്‍ തോന്നുന്നവര്‍ ഈ ആസനം പരീക്ഷിക്കരുത്.
* കാല്‍മുട്ടുകള്‍ അടുപ്പിച്ചു വയ്ക്കുമ്പോള്‍ അസ്വസ്ഥത തോന്നുന്നെങ്കില്‍ ആദ്യഘട്ടങ്ങളില്‍ അവ അകറ്റി വയ്ക്കാം.
കടിപ്രദേശത്ത് വേദനയുള്ളവര്‍ ഈ ആസനം പരീക്ഷിക്കാതിരിക്കുകയാണ് നല്ലത്.