യോഗയും നിയമങ്ങളും

നിരീക്ഷണങ്ങള്‍) ആരോഗ്യകരവും സന്തോഷകരവുമായ ജീവിതത്തിലേക്കുള്ള വഴികളാണ്. അഷ്ടാംഗയോഗയുടെ രണ്ടാം വിഭാഗത്തിലാണ് ‘നിയമങ്ങള്‍’ ഉള്‍പ്പെട്ടിരിക്കുന്നത്. 

എങ്ങനെയാണ് സ്വയം ഇടപെടേണ്ടതെന്ന് നിയമങ്ങള്‍ പറയുന്നു. സ്വയം നിയന്ത്രണം, ജീവിക്കാന്‍ ഉചിതമായ പരിതസ്ഥിതി നിലനിര്‍ത്തേണ്ടതിന്‍റെ ആവശ്യം എന്നിവ നിയമങ്ങളില്‍ പറയുന്നു. യാജ്ഞവല്‍ക്യ മഹര്‍ഷി രേഖപ്പെടുത്തിയിട്ടുള്ളത് പത്ത് നിയമങ്ങള്‍ ഉണ്ടെന്നാണ്. എന്നാല്‍, ഭഗവദ്ഗീതയില്‍ പറയുന്നത് 11 നിയമങ്ങളെ കുറിച്ചാണ്. എന്നാല്‍, പതജ്ഞലി അഞ്ച് നിയമങ്ങളെ കുറിച്ച് മാത്രമേ പറയുന്നുള്ളൂ.

ശൌച, സന്തോഷ, തപം, സ്വാധ്യായ, ഈശ്വര്‍-പ്രണിധന്‍ എന്നിവയാണ് പതജ്ഞലിയുടെ അഞ്ച് നിയമങ്ങള്‍.

ശരീരത്തിന് അകത്തും പുറത്തുമുള്ള പരിശുദ്ധിയെ ആണ് ശൌച കൊണ്ടര്‍ത്ഥമാക്കുന്നത്. മനുവിന്‍റെ അഭിപ്രായ പ്രകാരം ജലം ശരീരത്തെ ശുദ്ധമാക്കുന്നു. സത്യം മനസിനെയും അറിവ് ബുദ്ധിയെയും ശുദ്ധമാക്കുന്നു. സംസാ‍രത്തിലും ശരീരത്തിലും ബുദ്ധിയിലും ശുദ്ധി വേണ്ടതിന്‍റെ ആവശ്യകത ശൌച ചൂണ്ടിക്കാട്ടുന്നു.

രണ്ടാമത്തെ നിയമത്തില്‍ ഉള്‍പ്പെടുന്നതാണ് സന്തോഷം. തന്‍റെ അദ്ധ്വാനം കൊണ്ടു നേടിയതല്ലാതെ മറ്റൊന്നും ആഗ്രഹിക്കരുതെന്ന് ഈ നിയമത്തില്‍ പറയുന്നു. ആഹ്ലാദവും മറ്റുമാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്. ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളിലും സമചിത്തത വേണമെന്നാണ് നിര്‍ദ്ദേശിക്കപ്പെടുന്നത്.

വിശപ്പും ദാഹവും ചൂടും തണുപ്പും നേരിടാന്‍ കഴിയുക അസ്വാസ്ഥത പടര്‍ത്തുന്ന സന്ദര്‍ഭങ്ങളിലും സമചിത്തത കൈവിടാതിരിക്കുക, ധ്യാനം, ഉപവാസം എന്നിവയാണ് തിവ്രവൈരാഗ്യം എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത്.മാനസികവും ശാരീരികവും ആയ നിഷ്ഠകള്‍ പാലിക്കുന്ന ആളാണ് ഉത്തമപുരുഷന്‍ എന്നറിയപ്പെടുന്നത്.

വേദങ്ങളും ഉപനിഷത്തുകളും ഗായത്രിമന്ത്രവും ഓംകാരവും ഉള്‍പ്പെടുന്നതാണ് സ്വാധ്യാ‍യം. മനുഷ്യന്‍റെ എല്ലാ പ്രവൃത്തികളും, ബൌദ്ധികപരമായുള്ളതും, വാക്കാലുള്ളതും ശാ‍രീരികമായുളളതും ഈശ്വരന് സമര്‍പ്പിക്കുന്നതാണ് ഈശ്വര്‍ പരിനിധന്‍ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍