പൊതു മേഖല സ്വകാര്യ മേഖലകളില്‍ വനിതാ ശാക്തീകരണത്തിനായി നിക്ഷേപങ്ങള്‍ ഉണ്ടാകണമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി. വനിതകള്‍ക്ക് ചെറുകിട വായ്‌പകള്‍ നല്‍കുന്നതിലൂടെ അവരുടെ നില കൂടുതല്‍ മെച്ചമായിട്ടുള്ളതായിട്ടാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. 1999 ല്‍ 10 ദശലക്ഷമായിരുന്നത് 2005 ല്‍ 70 ദശലക്ഷമായതായി അദ്ദേഹം വിലയിരുത്തുന്നു.
സാവിത്രി ജിണ്ടാല്‍, ഇന്ദു ജെയ്‌ന്‍, അനു അഗാ എന്നിവര്‍ ലോക വനിതാ ദിനത്തിന് ഒരു ദിനം മുമ്പ് ഈ വര്‍ഷം വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെട്ട പ്രമുഖ പേരുകളായിരുന്നു. ലോക പ്രശസ്ത സാമ്പത്തിക മാസികയായ ഫോര്‍ബസിന്‍റെ പുതിയ പട്ടികയില്‍ വനിതകളായ ബില്യണയര്‍മാരില്‍ ഇന്ത്യയില്‍ നിന്നും ഉള്‍പ്പെട്ടത് ഈ മൂന്ന് വനിതകളായിരുന്നു.
മുകളില്‍ പറഞ്ഞത് ലോകത്തിലെ പട്ടണങ്ങളിലെ വനിതകളുടെ കഥ. എന്നാല്‍ ഇതിനു വിപരീതമായി ലോകത്തുടനീളമുള്ള ഗ്രാമങ്ങളില്‍ വനിതകളുടെ ഒരു വ്യത്യസ്തമായ മുഖം കാണാനാകും. ഇന്ത്യ ഉള്‍പ്പടെ ലോകത്തിന്‍റെ പലഭാഗത്തായി സൂഷ്‌മ നിരീക്ഷണം നടത്തി നോക്കിയാല്‍ ഒളിഞ്ഞും തെളിഞ്ഞും വനിതകളുടെ അടക്കിപ്പിടിച്ച തേങ്ങലുകള്‍ നിങ്ങള്‍ക്ക് കേള്‍ക്കാം.
ഇതിനു പുറമേ ലോക വനിതകള്‍ക്കൊപ്പം തന്നെ ഇന്ത്യന്‍ വനിത്യകള്‍ സമൂഹത്തില്‍ ഏറെ മുന്നോട്ട് വന്നതായി യു എന്‍ സെക്രട്ടറി ജനറല്‍ കോണ്ടലീസ്സ റൈസും വിലയിരുത്തുന്നു. യു എന്നിന്‍റെയും ഇന്ത്യയിലെ വനിതാ സംഘടനകളുടെയും വാദം എന്നാല്‍ ഇതിനു നേര്‍ വിപരീതമാണ് താനും. ഇന്ത്യയില്‍ ഇപ്പോഴും സമൂഹത്തിന്‍റെ പിന്നാമ്പുറങ്ങളില്‍ വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ ഒട്ടേറെ വനിതകള്‍ ഉണ്ടെന്ന് ശിശു വനിതാ ക്ഷേമ മന്ത്രി രേണുകാ ചൌധരി ഉള്‍പ്പടെയുള്ളവര്‍ പറയുന്നു.
പെണ്‍ഭ്രൂണ ഹത്യ പെരുകല്‍ മുതല്‍ ലൈംഗിക ത്തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണം വരെയുള്ള കാര്യങ്ങള്‍ ഗൌരവമായി ചര്‍ച്ച ചെയ്യുകയാണ്. ജൊലി വാഗ്ദാനം ചെയ്തും വിവാഹം കഴിച്ചശേഷം വില്‍പ്പന നടത്തിയതുമായി വന്‍ ചതിയില്‍ പെട്ടു പോയവരാണ് കൂടുതലും. ഇവര്‍ ഒന്നും മിണ്ടാതെ തന്നെ അടിമകളെ പോലെ ജോലി ചെയ്യുകയാണ്.
PRO
PRO
ലൈംഗിക തൊഴിലാളികളുടെ 5.4 ദശലക്ഷം വരുന്ന കുട്ടികള്‍ക്ക് ആരൊഗ്യവും മെച്ചപ്പെട്ട വിദ്യാഭ്യാസവും നല്‍കുന്നതിന് ആവശ്യമായ സൌകര്യം ചെയ്തു കൊടുക്കണെമെന്ന് 1984 മുതല്‍ ലൈംഗിക തൊഴിലാളികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഭാരതീയ പതിത ഉത്തര്‍ സഭ പറയുന്നു. ഇവര്‍ നടത്തിയ 1990-96 സര്‍വേ പ്രകാരം 7.5 ദശലക്ഷം കാള്‍ ഗേളുകളും 2.38 ദശലക്ഷം വേശ്യകളും 1,100 റെഡ് ലൈറ്റ് ഏരിയകളും 300,000 വേശ്യാലയങ്ങളും ഇന്ത്യയില്‍ ഉണ്ടെന്നാണ് കണക്ക്.
പെണ്‍കുട്ടികളെ വളര്‍ത്താനും കെട്ടിച്ചയയ്‌ക്കാനും ബുദ്ധിമുട്ട് നേരിടുന്ന ഇന്ത്യന്‍ സമൂഹം പെണ്‍കുഞ്ഞുങ്ങളെ വേണ്ടെന്നു വയ്‌ക്കുമ്പോള്‍ പെണ്‍ ഭ്രൂണഹത്യ ഒഴിവാക്കുന്നതിന് സാമ്പത്തിക സഹായം അനുവദിക്കേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. ഏറ്റവും അടുത്ത ലിംഗ അനുപാതത്തില്‍ 1,000 പുരുഷന്‍മാര്‍ക്ക് 933 വനിതകള്‍ മാത്രമാണുള്ളത്. അടുത്തിടെ നടന്ന പഠനങ്ങള്‍ പറഞ്ഞത് കഴിഞ്ഞ 20 വര്‍ഷം കൊണ്ട് 10 ദശലക്ഷം പെണ്‍ ഭ്രൂണങ്ങള്‍ നശിപ്പിച്ചതായിട്ടാണ്.
ഇന്ത്യ ഒരിക്കലും വാണിജ്യപരമായ ലൈംഗികത നിയമവിധേയമാക്കിയിട്ടില്ല. വേശ്യാലയങ്ങള്‍ക്കും അനുമതി നല്‍കിയിട്ടില്ല. എന്നിട്ടും ഇന്ത്യയിലും മോശമല്ലാത്ത നിലയില്‍ വനിതകള്‍ പീഡിപ്പിക്കപ്പെടുന്നു. ഇന്ത്യയിലെ സ്ഥിതി ഇതാണെങ്കില്‍ തൊട്ടടുത്ത രാജ്യമായ പാകിസ്ഥാനില്‍ ഇതിനേക്കാള്‍ വലിയ സ്ഥിതിയാണ് നിലനില്‍ക്കുന്നതെന്ന് കണക്കുകള്‍ പറയുന്നു.
പാകിസ്ഥാനില്‍ വനിതകള്‍ക്ക് നേരെയുള്ള അക്രമം പെരുകിയ വര്‍ഷമായിരുന്നു 2007. ബലാത്സംഗം, ആത്മഹത്യ, പെണ്‍കുട്ടികള്‍ക്ക് നെരെയുള്ള ആക്രമണം തുടങ്ങിയവ പെരുകുകയായിരുന്നു. 2006 നെ അപേക്ഷിച്ച് ഈ എണ്ണം കൂടിയതായിട്ടാണ് കണ്ടത്. ലൈംഗിക പീഡനം ഉള്‍പ്പടെയുള്ള 7,870 കേസുകളാണ് പാകിസ്ഥാനില്‍ ഉണ്ടായത്.
2006 ല്‍ ഇതിന്‍റെ എണ്ണം 7,564 ആയിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന സ്ത്രീ പീഡനങ്ങളില്‍ 1306 കൊലപാതകങ്ങള്‍ ഉള്‍പ്പെട്ടപ്പോള്‍ 104 എണ്ണം ബലാത്സംഗമായിരുന്നു. 487 ബലാത്സംഗം 272 ഗ്യാംഗ് റേപ്പുകള്‍, 1745 ശാരീരിക പീഡനം, 810 കരോ കരി(ഇസ്ലാമിക നിയമമനുസരിച്ച് പ്രത്യേക തെറ്റുകള്‍ക്ക് നല്‍കുന്ന ശിക്ഷ), 199 പേരെ തീ കൊളുത്തി. 1,321 പെരെ തട്ടിക്കൊണ്ടു പോയി, 182 മനുഷ്യക്കടത്ത്, 1,041 ആത്മഹത്യകള്‍ എന്നിവയായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്.
PRO
PRO
ഏഷ്യയില്‍ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് ലൈംഗിക തോഴിലിനായും മറ്റും വനിതകളെ കൊണ്ടി പോകുന്ന പ്രവണതകള്‍ക്ക് അറുതിയില്ല. ജോലി കാട്ടിയും മറ്റുകാര്യങ്ങളില്‍ പ്രലോഭിപ്പിച്ചുമാണ് ഇവരെ മറുകരയെത്തിക്കുന്നത്. താല്‍ക്കാലിക വിസയില്‍ ഓസ്‌ട്രേലിയയിലേക്കും മറ്റും വനിതകളെ കൊണ്ട് വരുന്നതിനെ എതിര്‍ക്കണമെന്ന് അടിമത്ത വിരുദ്ധ സമിതി ഓസ്‌ട്രേലിയന്‍ ഫെഡറല്‍ സര്‍ക്കാരിനോട് കര്‍ശനമായി നിര്‍ദേശിച്ചത് ഇതിനു തെളിവായിരുന്നു.
ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസും ഇമിഗ്രേഷന്‍ ഓഫീസര്‍മാരും ഒരു കേസില്‍ കണ്ടു പിടിച്ച 10 കൊറിയന്‍ വനിതകള്‍ ഒരു ദിവസം തുടര്‍ച്ചയായി 20 മണിക്കൂറാണ് ലൈംഗിക തൊഴില്‍ സമ്മര്‍ദ്ദത്തിനു വിധേയമായി ചെയ്യേണ്ടി വന്നത്. യു എന്നിന്‍റെ കണക്കനുസരിച്ച് ദക്ഷിണേഷ്യയില്‍ വര്‍ഷം തോറും 150,000 ആള്‍ക്കാരെ മനുഷ്യക്കടത്ത് നടത്തുന്നുണ്ടെന്നതാണ്
യുദ്ധം തകര്‍ത്തുകളഞ്ഞ അഫ്ഗാനിസ്ഥാനിലെ വനിതകളുടെ ഉന്നമനമാണ് അന്താരാഷ്ട്ര വനിതാ ദിനത്തില്‍ യു എന്‍ ഈ വര്‍ഷം ലക്‍ഷ്യമിടുന്നത്. യുദ്ധം തകര്‍ത്ത രാജ്യത്തെ വനിതകളുടെയും കുട്ടികളുടെയും സാമൂഹ്യ സാഹചര്യങ്ങളുടെ നവീകരണവും സാഹചര്യങ്ങളെ അതിജീവിക്കാനുള്ള പരിശീലനവുമായിരുന്നു അതില്‍ പ്രധാനം.
അഫ്ഗാനില്‍ താലിബാന്‍റെ കീഴിലെ നരക യാതനകള്‍ക്ക് ശേഷം വനിതകള്‍ പതിയെ ജീവിത്തിലേക്ക് മടങ്ങി വന്നു കൊണ്ടിരിക്കുകയാനെന്ന് യു എന്‍ വക്താക്കള്‍ പറയുന്നു. വിദ്യാര്‍ത്ഥിനികള്‍ സ്കൂളുകളിലും കോളേജുകളിലും പഠനം തുടര്‍ന്ന് ആരംഭിച്ചിട്ടുണ്ട്. എന്നിരുന്നാലും ഇപ്പോഴും അഫ്ഗാനിലെ വനിതകളുടെ കാര്യം കഷ്ടത്തിലാണ്.
അക്ഷരം അറിയാന്‍ വയ്യാത്ത ഒട്ടേറെ വനിതകള്‍ നിത്യ ജീവിതത്തിനും ആരോഗ്യകാര്യത്തിനായും കഷ്ടതകള്‍ അനുഭവിക്കുന്നു. പലരും കുട്ടികളുടെ ജനനത്തൊടെ മരിക്കുന്ന വനിതകളുടെ എണ്ണം ഏറുകയാണ്. ഒരു വനിതയുടെ ശരാശരി ആയുസ് 45 വയസ്സാണ്. ജോലിക്കാകട്ടെ ആണുങ്ങളേക്കാള്‍ മൂന്നില്‍ ഒന്ന് കൂലിയേ വനിതകള്‍ക്ക് ലഭിക്കുന്നുള്ളൂ.