ഇത്തരം പുരുഷന്മാരെ സ്‌ത്രീകൾക്ക് വെറുപ്പാണ്

ശനി, 24 നവം‌ബര്‍ 2018 (18:00 IST)
ഒരു പെണ്ണിന് പുരുഷനെ ഇഷ്‌ടപ്പെടാനും വെറുക്കാനും പല കാരണങ്ങളാണ്. പെട്ടെന്ന് ഒരു പുരുഷനെ ഇഷ്‌ടപ്പെടുക എന്നുപറഞ്ഞാൽ വളരെ കഷ്‌ടപ്പാട് തന്നെയാണ്. ഓരോ സ്‌ത്രീയുടെയും വ്യക്തിത്വത്തെ അടിസ്ഥാനപ്പെടുത്തിയാണ് അവരുടെ ഈ സ്വഭാവവും ഉണ്ടാകുക.
 
എന്നാൽ ഇനിപ്പറയാൻ പോകുന്ന തരത്തിലുള്ള പുരുഷന്മാരെ സ്‌ത്രീകൾ പൊതുവേ വെറുക്കുകയാണ് ചെയ്യുക. അത് ചെയ്യണം, ചെയ്യരുത്, ഇത് ഇങ്ങനെ വേണം തുടങ്ങി എല്ലാ കാര്യങ്ങളിലും നിയന്ത്രണങ്ങളും സംശയവും കൊണ്ടുനടക്കുന്ന പുരുഷന്മാര്‍. ഇത്തരകാരെ പെണ്‍കുട്ടികൾ പെട്ടെന്നൊന്നും ഇഷ്‌ടപ്പെടില്ല.
 
പൊസസ്സീവ് ആയിട്ടുള്ളതും പങ്കാളിക്ക് വേണ്ടത്ര സ്വാതന്ത്ര്യം നല്‍കാത്തതുമായ പുരുഷന്‍മാരെ സ്‌ത്രീകൾ വെറുക്കും. എന്തിനും ഏതിനും കള്ളങ്ങള്‍ പറയുന്നതും, അത് മറയ്ക്കാന്‍ നിരന്തരം ഒഴിവ് കഴിവുകള്‍ നിരത്തുന്നതും സ്ത്രീകള്‍ വെറുക്കുന്നു. തെറ്റുകൾ സമ്മതിക്കാതെ അത് ന്യായീകരിക്കുന്ന പുരുഷന്മാരെയും സ്‌ത്രീകൾ ഇഷ്‌ടപ്പെടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍