ചിത്രകാരി, എഴുത്തുകാരി പിന്നെ ഗായികയുമായിരുന്നു സുവ്‌റ മുഖര്‍ജി. രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയുടെ ഭാര്യയും രാജ്യത്തിന്റെ പ്രഥമവനിതയുമായിരുന്ന സുവ്‌റ സ്വര്‍ഗവാതില്‍ തുറന്ന് പോയത് തന്റെ കര്‍മ്മമണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചു തന്നെയാണ്. രബിന്ദ്ര നാഥ് ടാഗോറിന്റെ വലിയ ആരാധിക ആയിരുന്ന അവര്‍ രണ്ടു പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.
ചിത്രകാരി കൂടിയായിരുന്ന അവര്‍ തന്റെ പെയിന്റിംഗുകളുടെ നിരവധി എക്സിബിഷനുകളും നടത്തിയിട്ടുണ്ട്. തന്റെ അമ്മ ഒരു ചിത്രകാരി ആയിരുന്നതാണ് തനിക്ക് ചിത്രരചനയ്ക്ക് പ്രചോദനമായതെന്ന് അവര്‍ കരുതിരുന്നു. രണ്ടു പുസ്തകങ്ങളും അവരുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. ഇന്ദിര ഗാന്ധിയുമായുള്ള സംഭാഷണത്തിന്റെ പുസ്തക രൂപമായ ചോകര്‍ ആലോ (Chokher Aloey), ചൈന സന്ദര്‍ശനത്തെ തുടര്‍ന്ന് എഴുതിയ ചെന അചെനൈ ചിന്‍ (Chena Achenai Chin) എന്നിവയാണ് പുസ്തകങ്ങള്‍.