കുഞ്ഞിന് ഒരു ദിവസം എത്ര തവണ മുലപ്പാല്‍ കൊടുക്കണം ?

റെയ്‌നാ തോമസ്

ബുധന്‍, 29 ജനുവരി 2020 (17:24 IST)
ദിവസം എട്ടു മുതല്‍ 12 വരെ തവണ കുഞ്ഞിന് മുലപ്പാല്‍ കൊടുക്കണം. രണ്ടു മുതല്‍ മൂന്നു വരെ മണിക്കൂര്‍ ഇടവിട്ടാണ് മുലയൂട്ടേണ്ടത്. വൈകുന്നേരവും രാത്രിയും കൂടുതല്‍ പാല്‍ ഉണ്ടാവുമെന്നതിനാല്‍ രാത്രിയിലെ മുലയൂല്‍ ഉറപ്പാക്കണം.
 
കുഞ്ഞിന് അമ്മിഞ്ഞ പാല്‍ നല്‍കുന്നത് കൊണ്ട് ഒട്ടേറെ ഗുണങ്ങളുണ്ട്. കുഞ്ഞിനു മാത്രമല്ല അമ്മയ്ക്കുമുണ്ട് ഗുണങ്ങള്‍. കുഞ്ഞിനു കുറച്ചു നാള്‍ മാത്രമേ മുലപ്പാല്‍ കൊടുക്കാന്‍ കഴിഞ്ഞു എങ്കിലും കുഞ്ഞിന്‍റെ രോഗ പ്രതിരോധ ശേഷിക്ക് മുലപ്പാല്‍ ഗുണകരമായിരിക്കും എനാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
 
കുഞ്ഞുങ്ങളെ ബാക്ടീരിയയില്‍ നിന്നും വൈറസുകളില്‍ നിന്നും സംരക്ഷിക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ (ആന്‍റിബോഡികള്‍) മുലപ്പാലിലുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍