ഓന്തിനെപ്പോലെ നിറം മാറുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നുവോ? പരിഹാരമുണ്ട്

Webdunia
വെള്ളി, 1 ജൂലൈ 2016 (17:05 IST)
ജീവിതം സംതൃപ്തമാകാൻ എല്ലാവരും ആഘോഷിക്കുന്ന കാര്യമാണ്. മനുഷ്യരുടെ ചിന്താഗതിക‌ൾ എപ്പോഴും വ്യത്യസ്തമാണ്. സാഹചര്യത്തിനനുസരിച്ച് അവരുടെ മനോഭാവവും മാറും. എപ്പോഴും നിരാശരായിരിക്കുന്നവരെ കണ്ടിട്ടില്ലെ. പ്രത്യേകിച്ചും സ്ത്രീകൾ. 
 
പെട്ടന്നായിരിക്കും സ്ത്രീകളുടെ മൂഡ് മാറുക. മുഖത്ത് നിന്നും പുഞ്ചിരി പെട്ടന്ന് മാഞ്ഞു പോകും. ചിലപ്പോഴൊക്കെ അവർ അതറിയാതെ തന്നെയായിരിക്കും ഇതെല്ലാം സംഭവിക്കുക. ഞാനെന്ന ഭാവം കാണിക്കുന്ന സ്ത്രീകൾക്കും പലപ്പോഴും പല കാര്യങ്ങൾക്കും നിരാശയായിരിക്കും സംഭവിക്കുക. തന്റെ കാര്യങ്ങൾ മാത്രം ചിന്തിക്കുന്നവർക്ക് നിരാശ മാത്രമായിരിക്കും ഫലം.
 
പെരുമാറ്റത്തിൽ വരുന്ന മാറ്റങ്ങ‌ൾ ശ്രദ്ധിക്കേണ്ടതും സ്വഭാവങ്ങൾ മാറ്റേണ്ടതും അനവനൻ തന്നെയാണ്. നിന്റെ സ്വഭാവം എത്ര മോശമാണ് എന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കിൽ അത് പെരുമാറ്റ രീതിയിൽ വരുന്ന മാറ്റം കാരണമാണ്. മൂഡ് മാറുന്നതിനും നിരാശ തോന്നുന്നതിനുമെല്ലാം പരിഹാരമുണ്ട്.
 
സ്ത്രീകളിൽ മൂഡ് മാറുന്നതിന്റെ പ്രധാനകാരണം ആർത്തവമാണ്. ഹോർമോണിൽ ഉള്ള വ്യത്യാസമാണ് കാരണം. ശരീരത്തിനുള്ളിൽ ഉണ്ടാകുന്ന അസ്വസ്ഥതയാണ് പലപ്പോഴും മുഖത്തും പ്രതിഫലിക്കുക. ദേഷ്യമാണ് ഏറ്റവും കൂടുതൽ തോന്നുക. ദേഷ്യപ്പെട്ടതോർത്ത് പിന്നീട് നിരാശയും. 
സാധാരണ രീതിയിൽ ശരീരത്തിനും മനസ്സിനും ഏൽക്കുന്നതിനേക്കാൾ ആഴത്തിൽ, അല്ലെങ്കിൽ പ്രതികൂലമായി ഇത് ബാധിക്കും.
 
കാര്യമെന്തെന്ന് അരിയുന്നവർക്ക് ഇതൊരു ബുദ്ധിമുട്ടാകില്ല, എന്നാൽ എന്താണ് നിങ്ങളുടെ അവസ്ഥയെന്ന് തിരിച്ചറിയാൻ കഴിയാത്തവർക്ക് നിങ്ങളോട് ദേഷ്യമോ വെറുപ്പോ തോന്നാൻ ഇടയാകുന്നതിന്റെ ആദ്യപടിയാണ് ഇത്. ആർത്തവ കാലങ്ങളിൽ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാൻ വീട്ടിൽ തന്നെ ഉണ്ടാക്കാനാകുന്ന ചില മരുന്നുകൾ ഉണ്ട്. ശരിയ്ക്ക് പറഞ്ഞാൽ ചില നാടൻ നുറുങ്ങുവിദ്യകൾ.
 
വേദനസംഹാരികൾ കഴിക്കാം. എന്നാൽ അതിനേക്കാൾ ഗുണം ചെയ്യുക, മനഃശ്ശാന്തി സൂക്ഷിക്കുക അല്ലെങ്കിൽ മനോഭാവത്തിൽ വരുന്ന മാറ്റങ്ങൾ കൺട്രോൾ ചെയ്യുക. ഇതിന് ഏറ്റവും ഗുണകരമായത് യോഗയാണ്. യോഗ ചെയ്യുന്നതിലൂടെ എന്തിനെയും കൺട്രോൾ ചെയ്യാൻ സ്തീകൾക്ക് സാധിക്കും.
 
Next Article