കൊവിഡിനെതിരായ പോരാട്ടത്തില്‍ മുഖ്യമന്ത്രിയുടെ സഹായനിധിയില്‍ സംഭാവനയുമായി കശുവണ്ടി തൊഴിലാളിയായ വയോധിക

ഗേളി ഇമ്മാനുവല്‍
ചൊവ്വ, 21 ഏപ്രില്‍ 2020 (13:40 IST)
കൊവിഡിനെതിരായ പോരാട്ടത്തില്‍ മുഖ്യമന്ത്രിയുടെ സഹായനിധിയില്‍ സംഭാവനയുമായി കശുവണ്ടി തൊഴിലാളിയായ വയോധിക. കൊല്ലം ചവറ അരിനല്ലൂര്‍ കല്ലുംപുറത്ത് ലളിതമ്മയാണ് 5,101 രൂപ മുഖ്യമന്ത്രിയുടെ സഹായനിധിയില്‍ നല്‍കിയത്.
 
പട്രോളിംഗിനിറങ്ങിയ പൊലീസ് ജീപ്പിന് കൈകാണിച്ച് തന്റെ ആഗ്രഹം പൊലീസുകാരോട് ലളിതമ്മ പറയുകയായിരുന്നു. ഇതേത്തുടര്‍ന്ന് തിരികെ വരാമെന്ന് ഉറപ്പുനല്‍കിപ്പോയ പൊലീസ് സംഘം പിന്നീട് ലളിതമ്മയുടെ വീട്ടിലെത്തി 5101 രൂപ സ്വീകരിക്കുകയായിരുന്നു. സ്റ്റേഷന്‍ ഓഫീസര്‍ ആര്‍ രാജേഷ്‌കുമാറാണ് സഹായധനം ഏറ്റുവാങ്ങിയത്. കോവിഡ് വ്യാപനത്തില്‍ ദുരിതമനുഭവിക്കുമ്പോള്‍ നാടിനു സഹായമേകാന്‍ തന്നാല്‍ കഴിയുന്ന സഹായമായാണ് സ്വരൂപിച്ചുവച്ച തുക നല്‍കുന്നതെന്ന് ലളിതമ്മ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article