വേദനയില്ലാതെ പ്രസവിക്കുന്ന‌ത് കുഞ്ഞിനെ ബാധിക്കുമോ?

Webdunia
ശനി, 6 മെയ് 2017 (15:28 IST)
സിസേറിയനും മരുന്നും ഉപയോഗിച്ച് പ്രസവിക്കുന്നവർ ഉണ്ട്. എന്നാൽ, മരുന്നും സിസേറിയനും ഒന്നുമില്ലാതെ   വേദനയില്ലാതെ പ്രസവിക്കാൻ കഴിയുമോ?. ഒരു തുന്നൽ പോലുമില്ലാതെ പ്രസവം സാധ്യമാകും. ഇതിനായി ഗർഭം ധരിക്കുമ്പോൾ തന്നെ ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷണ ക്രമീകരണം, പ്രത്യേക വ്യായാമം, കൌന്സലിംഗ് എന്ന് തുടങ്ങി കുറെയേറെ സ്റെപ്പുകള്‍ ഉണ്ട്.  
 
പ്രകൃതി / സ്വാഭാവിക പ്രസവത്തില്‍ കുഞ്ഞുങ്ങള്‍ക്ക്‌ രണ്ടരകിലോയില്‍ കൂടുതല്‍ തൂക്കം കാണില്ല. അവര്‍ ഘടനാ പരമായി പൂര്‍ണ ആരോഗ്യം ഉള്ളവരും ആയിരിക്കും. അതാണ്‌ പ്രസവം സുഗമമാക്കുന്ന ഒരു ഘടകം. മംസ്യാഹാരം കഴിക്കുമ്പോഴുള്ള ചേരുവകളില്‍ ക്രമീകരണം നടത്തിക്കൊണ്ടാണ്, തൂക്കം കുറയ്ക്കുന്നത്. പരിപ്പ്, കടല വര്‍ഗങ്ങളും, മീനും മുട്ടയും, ഇറച്ചിയും വരെ മാംസ്യങ്ങലാണ്. പച്ചക്കറികളിലെ മാംസ്യം, ശരീരത്തിന് ശരിയാം വിധം വേര്‍തിരിച്ചുപയോഗിക്കാന്‍ ആകും. 
 
ഗര്‍ഭകാലത്ത്, ആദ്യ മൂന്നു മാസങ്ങളില്‍, ഒരു നേരവും, പിന്നീട് മൂന്നു മാസം, രണ്ടു നേരവും , അവസാന മൂന്നു മാസം മൂന്ന് നേരവും ഫലവര്‍ഗങ്ങളും പാചകം ചെയ്യാത്ത പച്ചക്കറികളും കഴിക്കുകയാണ് ഇതിലെ ഒരു ഘട്ടം. 
ചില പ്രത്യേക വ്യായാമങ്ങള്‍ കൊണ്ട്, ഗര്‍ഭപാത്രത്തിന്റെ വികാസ സങ്കോച  പ്രക്രിയകളും, ഇടുപ്പെല്ലിനെ നിയന്ത്രിക്കുന്ന പേശികളും പൂര്‍ണമായും അയവുള്ളതാകും. യോഗ, നൃത്തം എന്നിവ അതില്‍ പെടും.
 
പ്രസവ സമയത്ത് വേദന സാധാരണമാണെങ്കിലും ഇത് ചില ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അമ്മയ്‌ക്ക് വേദനയ്‌ക്ക് കാരണമാകുന്ന അവസ്ഥ കുഞ്ഞിന്റെ ആരോഗ്യത്തെ തന്നെ ബാധിക്കും. പ്രസവ വേദനയെക്കുറിച്ചും, വേദനയില്ലാതെ പ്രസവിക്കുന്നത് റിസ്ക് ഒന്നുമല്ല, അതിനുള്ള മനോധൈര്യം മതിയത്രേ.
Next Article