മലയാളത്തിലെ രണ്ട് പ്രമുഖ വനിതാ മാഗസിനുകള്‍ക്ക് ഒരേ മുഖചിത്രം. വനിതയും ഗൃഹലക്ഷ്മിയുമാണ് ഒരേ മുഖചിത്രവുമായി പുറത്തിറങ്ങിയിരിക്കുന്നത്. മഞ്ജു വാര്യരുടെ ഒരേ ചിത്രമാണ് രണ്ട് മാഗസിനുകളും കവര്‍ ചിത്രമാക്കിയിരിക്കുന്നത്. രണ്ട് മാഗസിനുകളുടെയും ജൂണ്‍ ആദ്യലക്കമാണ് ഒരേ മുഖചിത്രം അച്ചടിച്ച് വായനക്കാരെ ഞെട്ടിച്ചത്.
വനിത ബുധനാഴ്ച ന്യൂസ് സ്റ്റാളുകളില്‍ എത്തിയപ്പോള്‍ ഗൃഹലക്ഷ്മി വ്യാഴാഴ്ചയാണ് പുറത്തിറങ്ങിയത്. ഇതാദ്യമായാണ് രണ്ട് പ്രധാന മാഗസിനുകള്‍ ഒരേ സമയത്ത് ഒരേ മുഖചിത്രവുമായി പുറത്തിറങ്ങുന്നത്.
പരസ്പരം എന്നും മത്സരിക്കുന്ന വനിതയും ഗൃഹലക്ഷ്മിയും ഇങ്ങനെ ഒരു പരീക്ഷണത്തിന് മുതിര്‍ന്നത് എന്തായാലും വലിയ ചര്‍ച്ചാവിഷയമായിരിക്കുകയാണ്.