ലൈംഗികതയെക്കുറിച്ച് പുസ്തകം: കന്യാസ്ത്രീക്കെതിരെ വത്തിക്കാന്‍

ബുധന്‍, 6 ജൂണ്‍ 2012 (12:26 IST)
PRO
PRO
അമേരിക്കയിലെ കന്യാസ്ത്രീയുടെ വിവാദപുസ്തകത്തിനെതിരെ വത്തിക്കാന്റെ രൂക്ഷവിമര്‍ശനം. വിവാഹം, ലൈംഗികത, സ്വവര്‍ഗാനുരാഗം തുടങ്ങിയ കാര്യങ്ങള്‍ പ്രമേയമാക്കി പുസ്തകം രചിച്ച സിസ്റ്റര്‍ മാര്‍ഗരറ്റ് എ ഫാര്‍ലെയെ ആണ് വത്തിക്കാന്‍ കുറ്റപ്പെടുത്തിയത്. സിസ്റ്റേഴ്സ് ഓഫ് മേഴ്സിയിലെ അംഗവും യേള്‍ ഡിവിനിറ്റി സ്‌കൂളിലെ ക്രിസ്ത്യന്‍ എത്തിക്‌സ് എമിരറ്റസ് പ്രൊഫസറുമാണ് അവര്‍.

“ജസ്റ്റ് ലവ്: എ ഫ്രെയിംവര്‍ക്ക് ഫോര്‍ ക്രിസ്ത്യന്‍ സെക്ഷ്വല്‍ എത്തിക്‌സ്“ എന്നാണ് പുസ്തകത്തിന്റെ പേര്. കത്തോലിക്ക സഭയുടെ ദൈവശാസ്ത്രം സിസ്റ്റര്‍ തെറ്റായാണ് മനസ്സിലാക്കിയതെന്നാണ് ഈ പുസ്തകത്തിലൂടെ വ്യക്തമാകുന്നതെന്ന് വത്തിക്കാന്‍ ചൂണ്ടിക്കാട്ടുന്നു. ഇതുവഴി വിശ്വാസികളോട് സിസ്റ്റര്‍ ദ്രോഹം ചെയ്തു എന്നും കൂട്ടിച്ചേര്‍ക്കുന്നു.

2006-ല്‍ രചിക്കപ്പെട്ട ഈ പുസ്തകം പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. 2010 മുതല്‍ വത്തിക്കാന്‍ ഇതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക