ദിവസവും പെട്രോള്‍ കുടിക്കുന്ന യുവതി!

ഞായര്‍, 18 മാര്‍ച്ച് 2012 (16:15 IST)
PRO
PRO
യു എസിലെ ഷാനോണ്‍ എന്ന യുവതിക്ക് പെട്രോള്‍ ഇല്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് ചിന്തിക്കുക പോലും അസാധ്യം. ഇവരുടെ വാഹനത്തിനാണ് പെട്രോള്‍ വേണ്ടതെന്ന് കരുതിയെങ്കില്‍ തെറ്റി, ഷാനോണിന് കുടിക്കാനാണ് പെട്രോള്‍.

ദിവസം 12 ടീസ്പൂണ്‍ പെട്രോള്‍ വരെ ഈ യുവതി കുടിക്കാറുണ്ട്. എവിടെ പോകുമ്പോഴും ബാഗില്‍ പെട്രോള്‍ കരുതും. പെട്രോളിനോടുള്ള അവരുടെ ആസക്തി അത്ര വലുതാണെന്ന്ചുരുക്കം.

പെട്രോള്‍ കാന്‍ തുറന്ന് അതില്‍ നിന്ന് നേരിട്ട് കുടിക്കാനാണ് അവര്‍ക്ക് കൂടുതല്‍ ഇഷ്ടം. അത് വായില്‍ എത്തുമ്പോള്‍ ഒരു തരിപ്പോ വിറയലോ അനുഭവപ്പെടും. തന്നെ നോവിക്കുന്നതാണെങ്കിലും അത് തനിക്ക് ഇഷ്ടമാണെന്ന് ഷാനോണ്‍ പറയുന്നു.

ശരീരത്തിന് ഹാനികരമാകുന്ന ഘടകങ്ങള്‍ അടങ്ങിയ പെട്രോള്‍ ശീലമാക്കുന്നത് ഷാനോണിനെ ഗുരുതരമായി ബാധിക്കും എന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.

English Summary: A US woman is addicted to drinking petrol. The lady known only as Shannon claims to drink up to 12 teaspoons of the liquid per day, and she prefers to consume it straight out of the can.

വെബ്ദുനിയ വായിക്കുക