അതിക്രമങ്ങള്‍ ചെറുക്കാന്‍ നിര്‍ഭയ

വെള്ളി, 31 മെയ് 2013 (20:52 IST)
PRO
ജില്ലയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ചെറുക്കുന്നതിനായി നിര്‍ഭയ ജാഗ്രത സമിതി പുനസംഘടിപ്പിച്ചു. ജില്ല ജാഗ്രത സമിതിയില്‍ ലഭിക്കുന്ന പരാതികള്‍ അടുത്ത ജാഗ്രതസമിതി യോഗത്തില്‍ പരിഗണിച്ച് പരിഹാര നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ എല്‍ദോസ് കുപ്പള്ള പറഞ്ഞു.

നിര്‍ഭയ ജില്ലാ ജാഗ്രതാ സമിതി പുനസംഘടിപ്പിച്ചതിനുശേഷം നടന്ന ആദ്യ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പലപ്പോഴും സ്ത്രീകള്‍ പരാതിപ്പെടാറില്ല. ഇത് ഒഴിവാക്കി അതിക്രമങ്ങള്‍ക്കെതിരെ സ്ത്രീകള്‍ മുന്നോട്ടുവരണം. ജില്ലയിലെ പഞ്ചായത്തുകളും ബ്ലോക്കുകളും അവരുടെ ജാഗ്രത സമിതികള്‍ പുന സംഘടിപ്പിച്ച് 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

വെബ്ദുനിയ വായിക്കുക