മരുന്നുകള്‍ കഴിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 2 ജനുവരി 2025 (19:34 IST)
മരുന്നുകള്‍ കഴിക്കുമ്പോള്‍ പലകാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. പലരും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്തവം. എപ്പോഴും മരുന്നുകള്‍ കഴിക്കുമ്പോള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം മരുന്ന് കഴിക്കുക. ഡോക്ടറെ നിര്‍ദ്ദേശപ്രകാരമല്ലാതെ മരുന്ന് കഴിക്കുന്ന ശീലം ഒഴിവാക്കുക. അതുപോലെതന്നെ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും മരുന്ന് വാങ്ങുമ്പോള്‍ അത് നിങ്ങള്‍ക്ക് ഡോക്ടറെ എഴുതിത്തന്ന മരുന്ന് തന്നെയാണെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം കഴിക്കുക. 
 
മരുന്നു കഴിച്ചതിനുശേഷം നിങ്ങള്‍ക്ക് എന്തെങ്കിലും അസ്വസ്ഥതകള്‍ അനുഭവപ്പെടുകയാണെങ്കില്‍ ഉറപ്പായും ഡോക്ടറെ കാണുക. പ്രധാനമായും കണ്ണുകളില്‍ ചുവപ്പ്, ചൊറിച്ചില്‍,  തലകറക്കം,ചര്‍ദ്ദി, ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട്, വയറില്‍ എരിച്ചില്‍ എന്നിവ അനുഭവപ്പെടുകയാണെങ്കില്‍ മരുന്ന് കഴിക്കുന്നത് നിര്‍ത്തുകയും ഉടന്‍ തന്നെ ഡോക്ടറെ കാണുകയും ചെയ്യുക. 
 
മരുന്നുകള്‍ കഴിക്കുമ്പോള്‍ പുകവലിയും മദ്യപാനവും പൂര്‍ണമായും ഒഴിവാക്കണം. ഇത് മരുന്നുകളുടെ യഥാര്‍ത്ഥ പ്രവര്‍ത്തനം കുറയ്ക്കുകയും ചില സന്ദര്‍ഭങ്ങളില്‍ ശരീരത്തില്‍ വിഷാംശങ്ങള്‍ രൂപപ്പെടാന്‍ വരെ കാരണമാവുകയും ചെയ്യും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍