ഇഞ്ചി ചട്നി

വെള്ളി, 23 നവം‌ബര്‍ 2012 (18:02 IST)
ഇഞ്ചി രുചിയില്‍ മാത്രമല്ല ഗുണത്തിലും നന്നാണ്. നൂറ്റൊന്ന് കറിക്കു പകരമാണ് ഒരു ഇഞ്ചിക്കറിയെന്നാണ് പറയുന്നത്. ഇതാ ഇഞ്ചി ചട്ണി.

ചേര്‍ക്കേണ്ട ഇനങ്ങള്‍

ഇഞ്ചി - 40 ഗ്രാം
തേങ്ങ - 1
പച്ചമുളക്‌ - 10 ഗ്രാം
ചുവന്നുള്ളി - 40 ഗ്രാം
പുളി - പാകത്തിന്‌
കശുവണ്ടി - 20 ഗ്രാം
ഉപ്പ്‌ - ആവശ്യത്തിന്‌
കറിവേപ്പില - 2 ഞെട്ട്‌

പാകം ചെയ്യേണ്ട വിധം

ഇഞ്ചി ചെത്തി അരിയുക. തേങ്ങാ ചിരകി, മുളക്‌, തേങ്ങാ, ഇഞ്ചി, പുളി, ചുവന്നുള്ളി, ഉപ്പ്‌, കശുവണ്ടി ചേര്‍ത്ത്‌ അരയ്ക്കുക. കറിവേപ്പില ചതച്ച്‌ ചേര്‍ത്ത്‌ ഉരുട്ടി എടുക്കുക.

വെബ്ദുനിയ വായിക്കുക