മുളകു ചട്നി

വ്യാഴം, 14 ഫെബ്രുവരി 2013 (18:07 IST)
ദോശക്കൊപ്പം കഴിക്കാന്‍ ആസ്വാദ്യകരമായ വിഭവം. തനി നാടന്‍ മുളകു ചട്ണി. ദോശയുടെ ചൂടും ചട്ണിയുടെ എരിവും.. ഒന്നാംതരം അനുഭവമാകും.

വറ്റല്‍‌മുളക് - 10 എണ്ണം
ഉള്ളി (സാമാന്യം വലുത്) - 4
കുരുമുളക് - 5 എണ്ണം
വെളിച്ചെണ്ണ - 2 ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്

വറ്റല്‍ മുളക് , ഉള്ളി, കുരുമുളക്, ഉപ്പ് എന്നിവ തരുതരുപ്പോടെ അരച്ചെടുത്ത് വെളിച്ചെണ്ണ ഒഴിച്ചു കുഴച്ചെടുക്കുക. ഇതാ മുളകു ചട്ണി റെഡിയായി.

വെബ്ദുനിയ വായിക്കുക