ചീര തോരന്‍

വെള്ളി, 30 നവം‌ബര്‍ 2012 (17:39 IST)
ചേരുവകള്‍

ചീര - അര കിലോ
തേങ്ങ ചിരവിയത് - രണ്ടു കപ്പ്
പച്ചമുളക് ചെറുതായി അരിഞ്ഞത് - ആറ്
സവാള ചെറുതായി അരിഞ്ഞത് - രണ്ട്
വെളുത്തുള്ളി - ഒരു ടീസ്പൂണ്‍
കടുക് - ആവശ്യത്തിന്
കറിവേപ്പില - ആവശ്യത്തിന്
പാചകയെണ്ണ - രണ്ട് ടേബിള്‍ സ്പൂണ്‍
ഉപ്പ് - പാകത്തിന്

പാകം ചെയ്യുന്ന വിധം

ചീര ചെറുതായി അരിഞ്ഞെടുക്കുക. കറിവേപ്പില, വെളുത്തുള്ളി, പച്ചമുളക് എന്നിവ അരിഞ്ഞത് ചീനച്ചട്ടിയില്‍ കടുക് പൊട്ടിച്ച് അതിനോടൊപ്പം ചേര്‍ത്തിളക്കുക. ഒരു വിധം മൂത്തു വരുമ്പോള്‍ തേങ്ങയും സവാളയും ചേര്‍ത്ത് ഇളക്കുക. ഇത് പാകമാകുമ്പോള്‍ ചീരയില ഇതിലേക്ക് ഇട്ട് ഇളക്കുക. പാകത്തിന് വെന്തു എന്നു തോന്നുമ്പോള്‍ വാങ്ങി വെയ്ക്കുക.

വെബ്ദുനിയ വായിക്കുക