ചക്കച്ചുള കഴിച്ചു വളര്‍ന്നവര്‍ക്ക് ചക്ക അവിയലിന്റെ രുചി മറക്കാനാകില്ല. വെളിച്ചെണ്ണ ഒഴിച്ച് ചക്കകുഴച്ച് കഴിക്കുന്നത് മലയാളിയുടെ പരമ്പരാഗത ശീലമാണ്.
ചേര്‍ക്കേണ്ട ഇനങ്ങള്‍
ചക്കചുളയും കുരുവും - 30 എണ്ണം വെളുത്തുള്ളി - 4 അല്ലി കറിവേപ്പില - കുറച്ച് വെളിച്ചെണ്ണ - 4 സ്പൂണ്‍ തേങ്ങാ ചിരണ്ടിയത് - 2 കപ്പ് മുളക് പൊടി - 4 സ്പൂണ്‍ ജീരകം - 4 നുള്ള്
പാകം ചെയ്യേണ്ട വിധം
ചക്കച്ചുള നീളത്തില്‍ കീറിയതും ചക്കക്കുരുവും കഴുകി ആവശ്യത്തിന് വെള്ളം ഒഴിച്ച് പാകത്തിന് മുളകു പൊടിയും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്തിളക്കി അടുപ്പത്ത് വച്ച് വേവിക്കുക. തേങ്ങാ ചുരണ്ടിയതും ബാക്കി മുളക് പൊടിയും ചേര്‍ത്തരച്ച് ജീരകം, വെളുത്തുള്ളി, കറിവേപ്പില ഇവ ചതച്ചതും ചേര്‍ത്ത് കൂട്ട് യോജിപ്പിക്കുക. ചക്ക നല്ലവണ്ണം വെന്ത ശേഷം കൂട്ടിട്ട് ഇളക്കി വേവിക്കുക. കഷണങ്ങള്‍ വെന്തുടയാതെ ഇറക്കി വച്ച് വെളിച്ചെണ്ണ ഒഴിച്ച് ഉപയോഗിക്കാം.