ആഹ്ലാദം പകരുന്നതാണ് പൂമുഖം; എന്നാല്‍ ഇതൊക്കെ ശ്രദ്ധിക്കണം

Webdunia
ബുധന്‍, 5 ജൂലൈ 2017 (20:44 IST)
വീടിന്റെ ഐശ്വര്യത്തെ നിര്‍ണയിക്കുന്ന ഒന്നാണ് പൂമുഖത്തിന്റെ സ്ഥാനം. ലക്ഷങ്ങള്‍ ചെലവഴിച്ച് വീട് നിര്‍മിച്ചാലും ഒരു കുറവ് അനുഭവപ്പെടുന്നതായി പലരും പറയാറുണ്ട്. അതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത് പൂമുഖത്തെ കുറവുകളാണ്.

ഗൃഹനിര്‍മാണ സമയത്ത് വാസ്‌തുവിന്റെ പ്രധാന്യത്തിന് കൂടുതല്‍ കരുതല്‍ നല്‍കണം. അടുക്കള മുതല്‍ പൂമുഖം വരെ നിര്‍മിക്കുമ്പോള്‍ വാസ്‌തു പ്രകാരമുള്ള കണക്കുകളില്‍ യാതൊരു പിഴവും വരാന്‍ പാടില്ല.

വീടിന് ഐശ്വര്യം നല്‍കുന്നതിനൊപ്പം വീട്ടിലെ അംഗങ്ങള്‍ക്ക് പോസിറ്റീവ് ഏനര്‍ജി നല്‍കുന്നതിലും പൂമുഖത്തിന് വലിയ പങ്കുണ്ട്. പൂമുഖത്തോട് ചേര്‍ത്ത് ചെടികള്‍ വയ്‌ക്കുന്നതും, വീടിന് തകരാറുണ്ടാകാത്ത തരത്തില്‍ തണല്‍ വിരിക്കുന്ന ചെറിയ മരങ്ങള്‍ നടുന്നതും നല്ലതാണ്.

കുടുംബത്തിനൊപ്പമിരുന്ന് സംസാരിക്കുന്നതിനും സമയം കളയുന്നതിനുമായി പൂമുഖത്തെ തെരഞ്ഞെടുക്കുന്നവരുണ്ട്. ചെടികളും, പൂക്കളും സമീപത്ത് ഉണ്ടാകുന്നത് നല്ലതാണ്. പോസിറ്റീവ് ഏനര്‍ജി ലഭിക്കുന്നതിനൊപ്പം മാനസിക സന്തോഷം പകരുന്നതിനും ഇത് സഹായിക്കും. എന്നാല്‍, പൂമുഖത്തിന് മുമ്പിലായി വന്‍ മരങ്ങള്‍ നടന്നത് നല്ലതല്ല.
Next Article